Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം അക്രമം:...

സി.പി.എം അക്രമം: ബി.ജെ.പി ധര്‍ണ നടത്തി

text_fields
bookmark_border
കണ്ണൂര്‍: തലശ്ശേരി, കതിരൂര്‍ മേഖലകളില്‍ ബി.ജെ.പി, ആര്‍.എസ്​.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മുന്നില്‍ ചുവപ്പു സ്​റ്റിക്കര്‍ പതിച്ചു പ്രകോപനം സൃഷ്​ടിച്ച്​ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ധര്‍ണ നടത്തി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രസിഡൻറ് കെ. രതീഷ് അധ്യക്ഷത വഹിച്ചു. ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പറത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ജില്ല വൈസ് പ്രസിഡൻറ് വിജയന്‍ വട്ടിപ്രം ഉദ്ഘാടനം ചെയ്തു. ഇരിട്ടി: ബി.ജെ.പി മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച ധർണ പ്രസിഡൻറ് എം.ആര്‍. സുരേഷി‍ൻെറ അധ്യക്ഷതയില്‍ ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്​ഘാടനം ചെയ്​തു. മട്ടന്നൂര്‍: നിയോജക മണ്ഡലം കമ്മിറ്റി കൂടാളിയില്‍ സംഘടിപ്പിച്ച ധർണ ജില്ല ഉപാധ്യക്ഷന്‍ മോഹനൻ മാസ്​റ്റര്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. തലശ്ശേരി: ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന്‍ മാസ്​റ്റര്‍ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂരില്‍ സംഘടിപ്പിച്ച ധര്‍ണ ബി.ജെ.പി ജില്ല അധ്യക്ഷന്‍ എന്‍. ഹരിദാസ് ഉദ്്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story