Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTഎസ്.ഐയെ അക്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിൽ അഡീ. . തൃച്ചംബരം സ്വദേശി പി.വി. അനിൽ(43)നെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. ആഗസ്ത് 16 ന് മംഗലശേരിയിൽ വെച്ചാണ് അഡീ.എസ്ഐയെ സംഘം ചേർന്ന് ആക്രമിച്ചത്. കേസിൽ നേരത്തെ പുളിമ്പറമ്പ് വൈഷ്ണവി ഹൗസിൽ പി. വിപിൻ വിജയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിമന്റ് ഗോഡൗണിനോട് ചേർന്ന് ഒരു സംഘം പരസ്യമദ്യപാനം നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയതായിരുന്നു അഡീ.എസ്.ഐയും സംഘവും. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് ഇവരുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ സംഘം അഡീ.എസ്ഐയെ അക്രമിക്കുകയായിരുന്നുവത്രെ. ഇവർ പൊലീസ് ഡൈവർക്ക് നേരെയും അക്രമം നടത്തി. വിവരമറിഞ്ഞ് സി.ഐ എന്.കെ. സത്യനാഥന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സ്ഥലത്ത് നിന്നും രണ്ട് കാറുകളും കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റിലായ രണ്ടുപേർ ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചു കൂട്ടം കൂടിയതിനുമാണ് അറസ്റ്റിലായ അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story