Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചുകിലോ കഞ്ചാവുമായി...

അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
തളിപ്പറമ്പ്: അഞ്ചുകിലോ കഞ്ചാവ് കടത്തുന്നതിനിടെ തളിപ്പറമ്പിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം തിരൂരിലെ പെരുമണ്ണ് പൊൻമുണ്ടം സ്വദേശിയും വൈലത്തൂരിൽ താമസക്കാരനുമായ ഈങ്ങാപ്പടവിൽ വീട്ടിൽ ജാഫർ അലിയാണ്​ (36) അറസ്​റ്റിലായത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്​ച വൈകീട്ട് ആറോടെ ചിറവക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം പ്രതിയെ പിടിച്ചത്. പ്രിവൻറിവ് ഓഫിസർ കെ.വി. ഗിരീഷ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ പി.കെ. രാജീവൻ, പി.പി. മനോഹരൻ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ പി.പി. രജിരാഗ്, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം TLP - kanchav -2 തളിപ്പറമ്പിൽ അഞ്ചുകിലോ കഞ്ചാവുമായി പിടിയിലായ ജാഫർ അലി
Show Full Article
TAGS:
Next Story