Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടകളടച്ച് കലക്​ടർക്ക്...

കടകളടച്ച് കലക്​ടർക്ക് താക്കോൽ കൈമാറും

text_fields
bookmark_border
ശ്രീകണ്ഠപുരം: കോവിഡി​ൻെറ പേരിൽ കടകളടപ്പിക്കുന്ന അധികൃതരുടെ നടപടി തിരുത്തണമെന്നും ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി താക്കോൽ കലക്ടർക്ക് കൈമാറുമെന്നും വ്യാഴാഴ്ച നഗരസഭക്ക് മുന്നിൽ നിൽപുസമരം നടത്തുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീകണ്ഠപുരം നഗരത്തിൽനിന്ന് രണ്ടു​ കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആ പ്രദേശത്തിന് 100 മീറ്റർ പരിധിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം ഒരു മാസത്തിൽ രണ്ടാം തവണയും നഗരമടച്ച് വ്യാപാരികളെ ദ്രോഹിക്കുകയാണ് അധികൃതർ. വ്യാപാരികളുടെ കാര്യത്തിൽ പൊലീസിനും നഗരസഭക്കും വ്യത്യസ്ത നിലപാടാണ്​. ജാഗ്രത സമിതിയിൽ വ്യാപാരികളുടെ പ്രതിനിധികളെ ഉൾപ്പെടുത്താത്തത്​ പ്രതിഷേധാർഹമാണ്. വാർത്തസമ്മേളനത്തിൽ ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ്​ സി.സി. മാമു ഹാജി, മേഖല സെക്രട്ടറി ഷാബി ഈപ്പൻ, ജനറൽ സെക്രട്ടറി സി.കെ. അലക്സ്, ട്രഷറർ സി. അയ്യൂബ്, നിയാസ് മലബാർ, സി. അബ്​ദുൽ നാസർ എന്നിവർ പങ്കെടുത്തു. നഗരം അടച്ചിട്ടത് വിവാദമായി: ചെയർമാനെതിരെ കൗൺസിലറും ശ്രീകണ്ഠപുരം: നഗരം കോവിഡി​ൻെറ പേരിൽ അടച്ചിട്ടതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്ത് വിവാദം. നഗരസഭയാണ് ഇതിനു പിന്നിലെന്ന് ഒരുവിഭാഗം പറയുമ്പോൾ പൊലീസിനെതിരെയും കലക്ടർക്കെതിരെയും സർക്കാറിനെതിരെയുമാണ് മറുവിഭാഗം രംഗത്തുള്ളത്. അനാവശ്യമായാണ് നഗരം അടച്ചതെന്ന ആക്ഷേപം ശക്തമാണ്. വ്യാപാരികൾ ഇതിനെതിരെ രംഗത്തുവന്നതിനിടെ വാർഡ് കൗൺസിലറും ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായ എ.പി. മുനീറും നഗരസഭക്കെതിരെ വന്നത് ചർച്ചയായി. തിരുവോണ ദിനം വ്യാപാരികൾ നടത്തിയ പട്ടിണി സദ്യ സമരത്തിൽ മുനീർ പങ്കെടുത്തിരുന്നു. നഗരം അടച്ചിട്ടതിനെതിരെ ഫോണിൽ സംസാരിച്ച വ്യക്തിയോട് രാജിവെക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞതി​ൻെറ ശബ്​ദസന്ദേശം നവമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതും വിവാദമായിട്ടുണ്ട്. ചെയർമാൻ രാജിവെക്കുംവരെ സമരവുമായി രംഗത്തുണ്ടാവുമെന്ന് എ.പി. മുനീർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ യു.ഡി.എഫിലും വിവാദം കൊഴുത്തിരിക്കയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story