Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാപ്പിനിശ്ശേരി വീണ്ടും...

പാപ്പിനിശ്ശേരി വീണ്ടും ജാഗ്രതയിൽ

text_fields
bookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി തുരുത്തി, ഹാജിറോഡ് ഭാഗങ്ങളിൽ മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന രണ്ടുപേർക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ നിരവധി പേർ നിരീക്ഷണത്തിലായി. തുരുത്തി, പാറക്കൽ, കാട്യം ഭാഗങ്ങളിൽ മത്സ്യ വിൽപന നടത്തിയയാൾക്ക്​ കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യവിൽപനക്കാരനിൽനിന്ന്​ മത്സ്യം വാങ്ങിച്ചവർ ജാഗ്രത പാലിക്കണമെന്ന് പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. മീൻ വാങ്ങിയവരടക്കം സെപ്​റ്റംബർ മൂന്നിന് അരോളി ഹൈസ്കൂൾ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നടക്കുന്ന കോവിഡ് ടെസ്​റ്റിൽ പങ്കെടുക്കണം. ഇവർ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പാപ്പിനിശ്ശേരി ഹാജി റോഡിൽ ഇറച്ചി വിൽപന നടക്കുന്നയാൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇറച്ചി വാങ്ങിയവർ 9645050562 / 9497232994 നമ്പറുകളിൽ ബന്ധപ്പെടണം. രണ്ടുപേരുമായി 150ൽപരം പേർ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story