Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 2020-09-02T05:28:06+05:30കോൺഗ്രസ് ഓഫിസ് തകർത്തു
text_fieldsഅഞ്ചരക്കണ്ടി: പ്രദേശത്തെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. മുഴപ്പാലയിലെ കൈതപ്രത്തെ ഓഫിസ് പൂർണമായി അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രിയാണ് തകർത്തത്. ഓഫിസിനകത്തെ അമ്പതോളം കസേരകൾ, മേശകൾ, ഫർണിച്ചറുകൾ എന്നിവ തകർത്തു. ഓഫിസ് ജനാല, വാതിലുകൾ എന്നിവ അടർത്തിയെടുത്ത് തകർത്തു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പറഞ്ഞു. പാളയത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി ക്ലബിന് തീയിട്ടു. ക്ലബിനകത്തെ കൊടികളും മറ്റും കത്തിനശിച്ചു. കീഴല്ലൂർ ബാങ്കിനോട് ചേർന്നുള്ള കോൺഗ്രസ് ഓഫിസിന് മുൻവശത്തെ കൊടിമരങ്ങളും നശിപ്പിച്ച അവസ്ഥയിലാണ്. മുഴപ്പാല കൈതപ്രത്തെ ഓഫിസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ചക്കരക്കൽ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആർ.എസ്.എസ് ആക്രമണം കടമ്പൂർ: കടമ്പൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്തിനെ ആർ.എസ്.എസുകാർ ആക്രമിച്ചു. തലക്ക് പരിക്കേറ്റ ഇയാളെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
Next Story