Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലപ്പുഴയില്‍...

പാലപ്പുഴയില്‍ മണല്‍ക്കൊള്ള; രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ഇരിട്ടി: പാലപ്പുഴയിൽ മണല്‍ക്കൊള്ള നടത്തിയ രണ്ടുപേര്‍ അറസ്​റ്റില്‍. കാക്കയങ്ങാട് ഓട്ടമരം, കൊരഞ്ഞി സ്വദേശികളായ രണ്ടു പേരെയാണ് മുഴക്കുന്ന് എസ്​.​െഎ സി.സി. ലതീഷും സംഘവും അറസ്​റ്റ്​ചെയ്തത്. കോവിഡ്​ മറവില്‍ രാത്രികാലങ്ങളില്‍ പാലപ്പുഴ പുഴയില്‍ അനധികൃത മണല്‍ വാരല്‍ സജീവമായിട്ടുണ്ട്. പുഴ കുഴിച്ച് ഉള്‍പ്പെടെ നിരവധി ലോഡ് മണലാണ് കടത്തിക്കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച നാലോടെ പാലപ്പുഴ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ വാഹനസഹിതം പിടിയിലായത്. ഇവര്‍ മണല്‍ കടത്താനുപയോഗിച്ച മിനിലോറിയും ഒരുലോഡ് മണലും പിടികൂടി. പരിശോധനയിൽ എ.എസ്.ഐ വിനയന്‍, സി.പി.ഒ നിഷാദ്, സി.പി.ഒ ഡ്രൈവര്‍ ഷഫീര്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story