Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവധി ദിനങ്ങളിലെ നിയമ...

അവധി ദിനങ്ങളിലെ നിയമ വിരുദ്ധ പ്രവർത്തനം തടയാൻ സ്​ക്വാഡുകൾ

text_fields
bookmark_border
കലക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ല, താലൂക്ക് തലങ്ങളിലാണ് സ്ക്വാഡുകൾ പ്രവർത്തിക്കുക ശ്രീകണ്ഠപുരം: സംസ്ഥാനത്താകെ പൊതു അവധി ദിനങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈയോടെ പിടികൂടാൻ ഇനി പ്രത്യേക സ്ക്വാഡുകൾ രംഗത്തിറങ്ങും. ലാൻഡ് റവന്യൂ കമീഷണർക്ക് വേണ്ടി അസി. കമീഷണർ (എൽ.എ) ഇറക്കിയ ഉത്തരവിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പൊതു അവധി ദിനങ്ങളിലടക്കം അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറ ഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, അനധികൃത നിർമാണം, അനധികൃത മരംമുറി തുടങ്ങിയവ നടക്കാനിടയുണ്ടെന്നും ഇത് കർശനമായി തടയണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ല കലക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ല, താലൂക്ക് തലങ്ങളിലാണ് ഇതിനായി പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനസജ്ജമാക്കണമെന്നും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ അവധി ദിനങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ കുടുങ്ങുമെന്നാണ് പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story