Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടുതൽ വാർഡുകൾ...

കൂടുതൽ വാർഡുകൾ കണ്ടെയ്​ൻ​മെൻറ്​ സോണിൽ

text_fields
bookmark_border
കൂടുതൽ വാർഡുകൾ കണ്ടെയ്​ൻ​മൻെറ്​ സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്​ത കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​​ൻമൻെറ്​​​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ നഗരസഭ -1, 16, മാടായി -12, പയ്യന്നൂര്‍ നഗരസഭ -1, 31, തളിപ്പറമ്പ നഗരസഭ -3, ചെറുകുന്ന് -5, 12 തലശ്ശേരി നഗരസഭ -12,18, കണ്ണൂര്‍ കോര്‍പറേഷന്‍ -22,32, മാങ്ങാട്ടിടം -15, വേങ്ങാട് -4, കൂത്തുപറമ്പ്​ നഗരസഭ -11,28, ആന്തൂര്‍ നഗരസഭ -5, അയ്യങ്കുന്ന് -4, ചെറുതാഴം -15, ചെറുപുഴ -15, പിണറായി -10, 14, പേരാവൂര്‍ -4, പയ്യാവൂര്‍ -6, ഉളിക്കല്‍ -5, കണ്ണപുരം -12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് -2, നടുവില്‍ -15, ഇരിട്ടി നഗരസഭ -22, കടന്നപ്പള്ളി പാണപ്പുഴ -4,5, പടിയൂര്‍ കല്യാട് -14, ചൊക്ലി -3, തളിപ്പറമ്പ് നഗരസഭ -29, മാലൂര്‍ -13, വേങ്ങാട് -13 വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സോണുകളാക്കും. നേരത്തേ കണ്ടെയ്​ൻമൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന കടമ്പൂര്‍ -4, 5,11, മയ്യില്‍ -6, മലപ്പട്ടം -8, കുറ്റിയാട്ടൂര്‍ -6,8,11, കൊളച്ചേരി -12, കണ്ണപുരം -7, ആന്തൂര്‍ നഗരസഭ -9, 26, ചപ്പാരപ്പടവ് -10, പട്ടുവം -8, പയ്യന്നൂര്‍ നഗരസഭ -3,15,16, കരിവെള്ളൂര്‍ പെരളം -3,8, കടന്നപ്പള്ളി പാണപ്പുഴ -13, ചെങ്ങളായി -3,4,14,15,16, ഉളിക്കല്‍ -10, 18, കൂത്തുപറമ്പ്​ നഗരസഭ -6, കോട്ടയം മലബാര്‍ -2, ചൊക്ലി -4,17 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story