Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 2020-08-29T05:28:10+05:30ബൈപാസ് നിർമാണം കാര്യക്ഷമമാക്കാൻ ധാരണ
text_fieldsതലശ്ശേരി-മാഹി ബൈപാസിൽ ബീമിൻെറ താങ്ങ് വേലിയേറ്റത്തിൽ തെന്നിയതാണ് പാലം തകർച്ചക്കിടയാക്കിയതെന്ന നിഗമനത്തെ തുടർന്നാണ് തീരുമാനം തലശ്ശേരി: വേലിയേറ്റത്തിലും കാറ്റിലും കോളിലും ഇളകാത്ത കരുത്തുറ്റ അടിത്തറയിൽ ബൈപാസിലെ പാലങ്ങളുടെ നിർമാണം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. തലശ്ശേരി-മാഹി ബൈപാസിൽ ബീമിൻെറ താങ്ങ് വേലിയേറ്റത്തിൽ തെന്നിയതാണ് പാലം തകർച്ചക്കിടയാക്കിയതെന്ന നിഗമനത്തെ തുടർന്നാണ് അടിത്തറ കൂടുതൽ ബലപ്പെടുത്തുന്നത്. മണ്ണിനടിയിൽ കൂടുതൽ ഉറപ്പുവരുത്തി താങ്ങ് നൽകും. അടിത്തറ ഉറപ്പിക്കാൻ ആവശ്യമെങ്കിൽ സ്‌റ്റീലും ഉപയോഗിക്കും. എ.എൻ. ഷംസീർ എം.എൽ.എ സബ് കലക്‌ടർ ഓഫിസിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഇ.കെ.കെ കൺസ്ട്രക്ഷൻസ് പ്രോജക്‌ട് ഡയറക്‌ടർ എൻ.പി. സുരേഷാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി വേഗത്തിലാക്കും. ബീമുകൾ തകർന്നതിനെ തുടർന്നുള്ള സമയനഷ്‌ടം പരിഹരിക്കാൻ രണ്ടു ബീമുകളുടെ പണി ഒരേസമയം നടത്തും. ഒരു ബീമിൻെറ പണി തീർന്നശേഷം അടുത്തത് എന്നതായിരുന്നു ഇതുവരെ. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിച്ച് പാലം നിർമാണം തുടരാൻ യോഗത്തിൽ ധാരണയായി. തകർന്ന ബീമിൻെറ ഭാഗം എൻജിനീയറിങ് കോളജിലെ സാങ്കേതിക വിദഗ്‌ധർ പരിശോധിക്കും. സമയബന്ധിതമായി തന്നെ തലശ്ശേരി-മാഹി ബൈപാസ് നിർമാണം പൂർത്തിയാക്കണമെന്നും യോഗം നിർദേശിച്ചു. പാലത്തിൻെറ ബീമുകൾ തകർന്നതറിഞ്ഞ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായി എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. ഇനിയും അപകടം സംഭവിച്ചാൽ ജനങ്ങൾ ക്ഷമിക്കില്ല. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തണം. തലശ്ശേരിയുടെ സ്വപ്‌നപദ്ധതിയാണിതെന്നും എം.എൽ.എ പറഞ്ഞു. സബ്‌കലക്‌ടർ ഓഫിസിൽ ഒക്‌ടോബർ മുതൽ എല്ലാമാസവും ആദ്യ ശനിയാഴ്‌ച അവലോകന യോഗം ചേരാനും ധാരണയായി. സബ് കലക്‌ടർ ആസിഫ് കെ. യൂസഫ്, എൻ.എച്ച്.എ.ഐ പ്രോജക്‌ട് ഡയറക്‌ടർ നിർമൽ സാഥേ, എൻ.എച്ച്.എ ടെക്‌നിക്കൽ എക്‌സ്‌പെർട്ട് പ്രകാശ് ഗാവോങ്കർ, ഇ.കെ.കെ കൺസ്ട്രക്ഷൻസ് ഡയറക്‌ടർ സച്ചു മുഹമ്മദ്, എസ്.കെ. അതുൽ എന്നിവർ പങ്കെടുത്തു.
Next Story