Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 2020-08-29T05:28:10+05:30വികസനവഴിയില്‍ കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍
text_fieldsദേശീയ കോഓപറേറ്റിവ് ഡെവലപ്മൻെറ് കോര്‍പറേഷൻെറ 17.5 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി കണ്ണൂര്‍: കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിലെ 40ലേറെ വര്‍ഷം പഴക്കമുള്ളതും ഉൽപാദനക്ഷമമല്ലാത്തതുമായ യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്നു. മൊത്തം 17.5 കോടി രൂപയുടെ പദ്ധതിക്ക് ദേശീയ കോഓപറേറ്റീവ് ഡെവലപ്മൻെറ് കോര്‍പറേഷൻെറ അനുമതി ലഭിച്ചു. ഇതില്‍ നിന്ന് സര്‍ക്കാറിൻെറയും മില്‍ മാനേജ്മൻെറിൻെറയും പ്രത്യേക അപേക്ഷ പരിഗണിച്ച് 7.2 കോടി രൂപ മുന്‍കൂറായി അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുഖേനയാണ് ഈ തുക മില്ലിന് കൈമാറിയത്. ഇതിനു മുന്നോടിയായി ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ വിവിധ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇവ എത്തും. കൂടാതെ, ഇപ്പോള്‍ അനുവദിച്ച തുകക്കുള്ള യന്ത്രങ്ങൾ കൂടി എത്തുന്നതോടെ മില്ലില്‍ നടത്തുന്ന നവീകരണ പദ്ധതിയുടെ ഏറിയ പങ്കും പൂര്‍ത്തിയാകും. ഇതോടെ, കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനും യന്ത്രങ്ങളുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും ഗുണനിലവാരത്തില്‍ വന്‍കിട മില്ലുകളുടെ ശ്രേണിയിലേക്ക് കടക്കാനും സാധിക്കുമെന്ന് മില്‍ ചെയര്മാന് എം. സുരേന്ദ്രന് പറഞ്ഞു. ഒന്നാംഘട്ട നവീകരണം പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ മില്ലിൻെറ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെയും തൊഴിലാളികളുടെയും കഠിനപ്രയത്നത്തിൻെറ ഫലമായി ഐ.എസ.്ഒ സര്ട്ടിഫിക്കേഷന് നേടിയെടുക്കുവാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി മില്ലിലെ ഉല്പന്നം അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മറ്റു സ്ഥാപനങ്ങള്‍ നിലനില്‍പ്പിനു പ്രയാസപ്പെടുമ്പോഴും കയറ്റുമതി തുടരാന്‍ കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലിനു കഴിയുന്നുണ്ട്. ഇപ്പോള്‍ അനുവദിച്ച തുക ഉടൻ മില്ലിന് ലഭ്യമായാല്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നവീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം. സുരേന്ദ്രന് പറഞ്ഞു.
Next Story