Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴക്കുന്നിൽ കാട്ടാന...

മുഴക്കുന്നിൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
വെള്ളിയാഴ്ച പുലർച്ചയോടെയാണ്​ കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങിയത്​ ഇരിട്ടി: കാട്ടാനയിറങ്ങി വീണ്ടും കൃഷിനാശം. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ കാക്കയങ്ങാ​െട്ട തോമസ് തോട്ടപ്പള്ളിയുടെ കൊരഞ്ഞിയിലെ കൃഷിയിടത്തിലുള്ള വാഴകൃഷിയാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് കല്ലേരിമല, കൊട്ടയാട്, പാലപ്പുഴ മേഖലകളിൽ കാട്ടാനയിറങ്ങി നിരവധി കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. മൂന്നു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ്​ കാട്ടനകളെ ജനവാസ കേന്ദ്രത്തിൽ നിന്ന്​ ബാവലിപ്പുഴ കടത്തി ആറളം ഫാമിലൂടെ വനത്തിലേക്ക് കയറ്റിവിട്ടത്​. എന്നാൽ, വെള്ളിയാഴ്ച പുലർച്ചയോടെ കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. കമ്പിവേലി തകർത്താണ് ആനകൾ കൃഷിയിടത്തിലെത്തി തോമസി​ൻെറ വാഴകൾ നശിപ്പിച്ചത്. എഴുപതിലധികം കുലച്ച വാഴകളാണ് നശിപ്പിച്ചത്. കാട്ടുപന്നി ശല്യമുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് കാട്ടാനശല്യമുണ്ടായതെന്ന്​ തോമസ് പറഞ്ഞു. പടം: IRT_Kattana മുഴക്കുന്ന് കൊരഞ്ഞിയിൽ തോമസ് തോട്ടപ്പള്ളിയുടെ കൃഷിയിടം കാട്ടാന നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story