Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാധനങ്ങൾ നൽകി

സാധനങ്ങൾ നൽകി

text_fields
bookmark_border
ഇരിക്കൂർ: ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ 'കൂടെയുണ്ട്' പദ്ധതിയുടെ ഭാഗമായി വളൻറിയർമാർ സമാഹരിച്ച കിടക്ക, ബക്കറ്റ്, കിടക്കവിരികൾ, സോപ്പ്, മറ്റ് ശുചീകരണ സാമഗ്രികൾ എന്നിവ സ്​കൂളിൽ സജ്ജമാക്കിയ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലേക്ക് കൈമാറി. പ്രിൻസിപ്പൽ സി. റീന സാധനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. സഫീറയെ ഏൽപിച്ചു. ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൻ സി.വി.എൻ. യാസറ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ നസീമ ടീച്ചർ സ്വാഗതം പറഞ്ഞു. ജുമുഅ നമസ്കാരം ഇല്ല ഇരിക്കൂർ: സിദ്ദീഖ് നഗർ മുഹ്​യുദ്ദീൻ ജുമാമസ്ജിദ്, ഇരിക്കൂർ ടൗൺ പുതിയ പള്ളി, ശാദുലി പളളി, പഴയ ജുമുഅത്ത്​ പള്ളി, നിടുവള്ളൂർ ടൗൺ പള്ളി എന്നിവിടങ്ങളിൽ ഇന്ന് ജുമുഅ നമസ്കാരം ഉണ്ടാവില്ല. മഹല്ലിലെ മറ്റ് എല്ലാ പള്ളികളിലും ജുമുഅ നമസ്കാരം നടക്കുമെന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story