Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകട അടപ്പിക്കലിൽ ...

കട അടപ്പിക്കലിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
വളപട്ടണം: അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ റോഡുകളും കച്ചവട സ്ഥാപനങ്ങളും വളപട്ടണം പൊലീസ് പൂർണമായും അടപ്പിച്ചതിൽ നാട്ടുകാരിലും വ്യാപാരികളിലും കടുത്ത പ്രതിഷേധം. കോവിഡ് സമ്പർക്ക വ്യാപനത്തി​ൻെറ പേരിൽ വളപട്ടണത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ കണ്ണൂർ -അഴീക്കൽ റൂട്ടിലും കണ്ണൂർ-പനങ്കാവ്-കുന്നുംകൈ റൂട്ടിലുമുള്ള ബസ്​ സർവിസ് നിർത്തിവെപ്പിച്ചത്​ വിവിധ സ്ഥലനങ്ങളിൽ ജോലിക്ക് പോകുന്ന തൊഴിലാളികളുടെയും എതിർപ്പിനിടയാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങൾക്ക് ഹോം ഡെലിവറി സൗകര്യം മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ നടക്കുകയുള്ളൂ. അവശ്യ സർവിസുകൾക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടുന്നുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞദിവസം കണ്ടെയ്ൻമൻെറ്​ സോണുകളിൽപെട്ട വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനുപകരം മൂന്നു പഞ്ചായത്തുകളെ ഒറ്റ സോണാക്കി ബുധനാഴ്ച പൊലീസ് അടച്ചുപൂട്ടുകയായിരുന്നു. വളപട്ടണം പൊലീസ് പരിധിയിലെ പ്രധാന റോഡായ കാട്ടാമ്പള്ളി-മയ്യിൽ റോഡിലെ പുതിയതെരുവിലും കണ്ണൂർ - അഴീക്കൽ റോഡിൽ പുതിയതെരു ഹൈവേ ജങ്​ഷനിലും അലവിൽ ജങ്​ഷനിലും പൊലീസ് കാവലോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ അവശ്യ സർവിസി​ൻെറ ഭാഗമായി പലചരക്ക് കടകൾക്ക്​ മാത്രമാണ്​ നിബന്ധകളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഓണ വിപണി പരിഗണിച്ച്​ പുതിയതെരു, വളപട്ടണം, കാട്ടാമ്പള്ളി, അലവിൽ, പൂതപ്പാറ, മൂന്നുനിരത്ത്, പൊയ്ത്തുംകടവ്‌, വൻകുളത്ത് വയൽ എന്നിവിടങ്ങളിലെ മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകണമെന്ന്​ വ്യാപാരികൾ ആവശ്യപ്പെട്ടു. പടം: PUTH_Vahana Checking Gathagathakkurukk1 PUTH_Vahana Checking Gathagathakkurukk2 പുതിയതെരു -കാട്ടാമ്പള്ളി റോഡിൽ പൊലീസ് ഏർപ്പെടുത്തിയ ചെക്ക് പോയൻറിൽ വാഹന പരിശോധനയുടെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story