Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംഘർഷ ഭൂമിയായി...

സംഘർഷ ഭൂമിയായി കലക്​ടറേറ്റ്​ പരിസരം

text_fields
bookmark_border
കണ്ണൂർ: സെക്ര​േട്ടറിയറ്റിൽ നടന്ന തീപിടിത്തത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്​ ബി.ജെ.പി ജില്ല കമ്മിറ്റി കലക്​ടറേറ്റിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസി‍ൻെറ ജലപീരങ്കിയിലും ലാത്തിച്ചാർജിലും നേതാക്കൾക്കടക്കം നിരവധി പേർക്ക്​ പരിക്കേറ്റു. പ്രകടനമായെത്തിയ പ്രവർത്തകർ കലക്​ടറേറ്റിന്​ മുന്നിൽ നിരത്തിയ ബാരിക്കേഡുകൾ തകർത്ത്​ അകത്തേക്ക്​ കടക്കാൻ ശ്രമിച്ചതോടെയാണ്​ പൊലീസ്​ ലാത്തി വീശിയത്​. ലാത്തി അടിയേറ്റ്​ ബി.ജെ.പി അഴീക്കോട്​ മണ്ഡലം പ്രസിഡൻറ്​ സി.സി. രതീഷിനടക്കം മൂന്നു​ പ്രവർത്തകർക്ക്​ പരിക്കേറ്റു. രതീഷിന്​​ തലക്ക്​ സാരമായി പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച്​ പ്രവർത്തകർ കാൽടെക്​സ്​ പരിസരത്ത്​ റോഡ്​ ഉപരോധിച്ചു. ഉപരോധം നടത്തിയ പ്രവർത്തകരെ പി.പി.ഇ കിറ്റ്​ ധരിച്ചെത്തിയ പൊലീസ് അറസ്​റ്റ്​ ചെയ്​തുനീക്കി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ്​ ബാബു, സെക്രട്ടറി കെ. രഞ്​ജിത്ത്​, ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ്​ എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തുനീക്കി. ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ്​ കലക്​ടറേറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി സർക്കാർ ഫയലുകൾ കത്തിച്ച് സമരം നടത്തി. ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ, ജോഷി കണ്ടത്തിൽ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ബ്ലോക്ക്‌ പ്രസിഡൻറുമാരായ എം.കെ. വരുൺ, നികേത് നാറാത്ത്, സോനു പേരാവൂർ, മുഹ്​സിൻ കീഴ്‍ത്തള്ളി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story