Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 2020-08-27T05:28:04+05:30വ്യാപാരികളുടെ നിൽപുസമരത്തിൽ പ്രതിഷേധമിരമ്പി
text_fieldsഇരിട്ടി: ഓണക്കാലമായിട്ടും കോവിഡ് വ്യാപനത്തിൻെറ പേരിൽ ഇരിട്ടി ടൗണിലെ കടകൾ തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ടൗണിലെ കടകൾക്ക് മുന്നിൽ പ്ലക്കാർേഡന്തി നടത്തിയ നിൽപുസമരത്തിൽ പ്രതിഷേധമിരമ്പി. ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ ഓണത്തിനെങ്കിലും എല്ലാ കടകളും തുറക്കുമെന്ന പ്രതീക്ഷയും തകർന്നതോടെ മൊത്ത വിൽപന, പലചരക്ക്, പച്ചക്കറി കടകൾ പൂട്ടി പ്രതിഷേധിക്കാൻ വ്യാപാരികൾ രംഗത്തുവരുകയായിരുന്നു. നിൽപുസമരത്തിന് വ്യാപാരി നേതാക്കളായ അയ്യൂബ് പൊയ്ലൻ, റെജി തോമസ്, അലി ഹാജി, സുരേഷ്, ജോസഫ് വർഗീസ് എന്നിവർ നേതൃത്വം നൽകി. പോസിറ്റിവ് കേസുകൾ ഇല്ലാത്ത ഇരിട്ടി ടൗൺ ഉൾപ്പെടെ അഞ്ച്, 10, 11 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ കലക്ടർക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഓണ സീസണിൽ വ്യാപാരികളോട് കാട്ടുന്ന ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, വെൽഫെയർ പാർട്ടി എന്നിവ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പടം: IRT Vyapari ഇരിട്ടിയിൽ വ്യാപാരികൾ നടത്തിയ നിൽപുസമരം
Next Story