Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയം; ധനസഹായം...

പ്രളയം; ധനസഹായം ലഭിച്ചില്ലെന്ന് പരാതി

text_fields
bookmark_border
ഇരിക്കൂർ: കഴിഞ്ഞവർഷത്തെ കാലവർഷത്തിലും പ്രളയത്തിലും വീടുകളിൽ വെള്ളം കയറിയവർക്കുള്ള സാമ്പത്തിക സഹായം ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ലെന്ന് വ്യാപക പരാതി. ഇരിക്കൂർ പഞ്ചായത്തിലെ പട്ടുവം, കോളോട്, നിടുവള്ളൂർ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് സർക്കാർ സമാശ്വാസമായി പ്രഖ്യാപിച്ച 10,000 രൂപയും അതോടൊപ്പമുള്ള ആനുകൂല്യങ്ങളുമാണ് ഇതുവരെ കിട്ടാത്തത്. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾ ഏറെ ദൂരെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ പോവാതെ ബന്ധു വീടുകളിലായിരുന്നു താമസിച്ചിരുന്നത്. സർക്കാറിൻ്റെയും ജില്ല ഭരണാധികാരികളുടെയും നിർദേശ പ്രകാരം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ഫോട്ടോകളും എടുത്തിരുന്നു. കൂടാതെ നാശനഷ്ടം സംഭവിച്ച കുടുംബക്കാരും പ്രത്യേക അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കുകയും ആധാർ നമ്പർ, ബാങ്ക് പാസ്ബുക്കിൻ്റെ ഫോട്ടോ കോപ്പികളും വില്ലേജ് പഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നതാണ്. സാമ്പത്തിക സഹായം ഉടൻ കിട്ടുമെന്ന സർക്കാറിൻ്റെയും ജില്ലാ അധികൃതരുടെയും നിർദേശ പ്രകാരം ഇവർ ബാങ്കുകളിലും വില്ലേജ് ഓഫീസുകളിലും കയറിയിറങ്ങുകയാണ്.° ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും സമാശ്വാസ സാമ്പത്തിക സഹായം കിട്ടാതായപ്പോൾ തിരുവനന്തപുരത്ത് ഓഫീസുകളിൽ ബന്ധപ്പെട്ടപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി.ഉദ്യോഗസ്ഥർക്ക് നേരിൽ അപേക്ഷ നൽകുകയും ഉദ്യോഗസ്ഥർ തന്നെ സ്ഥലത്തെത്തി ഫോട്ടോ എടുക്കുകയും നഷ്ടം കണക്കാക്കി റിപ്പോർട്ട് ചെയ്തിട്ടും ഒരു വർഷം കഴിഞ്ഞിട്ടും സഹായം കിട്ടാത്തതിൽ കുടുംബങ്ങൾ ഏറെ ദുരിതത്തിലാണ്. വെള്ളം കയറി ഇവരുടെ വീടുകളിലെ ഫർണിച്ചറുകളും പാത്രങ്ങളുമടക്കം നഷ്ടപ്പെടുകയും വീടുകൾക്ക് ജീർണത ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി സാമ്പത്തിക സഹായം കിട്ടുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.ഞ
Show Full Article
TAGS:
Next Story