Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാത്തിരിപ്പിനു വിരാമം;...

കാത്തിരിപ്പിനു വിരാമം; കീഴത്തൂർ തൂക്കുപാലത്തിന്​ സമാന്തര റോഡുപാലം വരുന്നു

text_fields
bookmark_border
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ശിലാസ്ഥാപനം നിർവഹിക്കും അഞ്ചരക്കണ്ടി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് മമ്പറം കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി റോഡുപാലം നിർമിക്കാനുള്ള നടപടി തുടങ്ങി. പെരളശ്ശേരി പഞ്ചായത്തിലെ പള്ളിയത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തി​ൻെറ ശിലാസ്ഥാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ബജറ്റിൽ അനുവദിച്ച 12.20 കോടി രൂപ ചെലവിട്ടാണ്​ പാലം നിർമിക്കുക. 205 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക്​ കടന്നുപോകാം. ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. ഇരുഭാഗങ്ങളിലുമായി 200 മീറ്ററോളം ദൂരത്തിൽ അപ്രോച്ച് റോഡ് നിർമിക്കും. ഒന്നര വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ്​ പ്രതീക്ഷ. ഉരുക്കുകയർ കൊണ്ട് നിർമിച്ച നിലവിലെ തൂക്കുപാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുക. പാലം പ്രാവര്‍ത്തികമായാൽ കീഴത്തൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷമാണ് പൂവണിയുക. പാലം വഴി അര കിലോമീറ്റർ മാത്രമാണ് പെരളശ്ശേരിയിലേക്കുള്ള ദൂരം. 2004ലാണ് ജില്ല പഞ്ചായത്ത് തൂക്കുപാലം നിർമിച്ചത്. ഇത്​ കാൽനടക്കാർക്ക് എളുപ്പം പെരളശ്ശേരിയിലെത്താൻ അനുഗ്രഹമായി. എന്നാൽ, വാഹനത്തിൽ പെരളശ്ശേരിയിലെത്തണമെങ്കിൽ ഏഴു കിലോമീറ്റർ ചുറ്റണം. മമ്പറം വഴി രണ്ടു ബസിൽ കയറിയാണ് ആളുകൾ പെരളശ്ശേരിയിലെത്തുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ പെരളശ്ശേരി എ.കെ.ജി സ്മാരക സഹകരണാശുപത്രി, പെരളശ്ശേരി അമ്പലം, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക്​ എളുപ്പത്തിലെത്താനാകും. ചിത്രം: AJK_thookku Palam കീഴത്തൂർ തൂക്കുപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story