Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ നേത്രദാന...

ദേശീയ നേത്രദാന പക്ഷാചരണത്തിന്​ തുടക്കം

text_fields
bookmark_border
കണ്ണൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിനു ജില്ലയില്‍ തുടക്കം. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. നാരായണ നായ്ക് ഒാണ്‍ലൈനായി ഉദ്ഘാടനം ചെയ്​തു. ആശുപത്രി കേന്ദ്രീകൃത നേത്രപടല ശേഖരണം എന്നതാണ് പക്ഷാചരണത്തി​ൻെറ ഈ വര്‍ഷത്തെ പ്രധാന ആശയം. ആശുപത്രികളിലൂടെയുള്ള നേത്രപടല ശേഖരണം വര്‍ധിപ്പിച്ച് രാജ്യത്ത് അന്ധത കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഡി.എം.ഒ അഭിപ്രായപ്പെട്ടു. തുടര്‍ന്നു നടന്ന വെബിനാറില്‍ നേത്രദാനത്തി​ൻെറ പ്രാധാന്യത്തെക്കുറിച്ചും ആശുപത്രി കേന്ദ്രീകൃത നേത്രപടല ശേഖരണത്തി​ൻെറ പ്രായോഗിക രീതികളെക്കുറിച്ചും തലശ്ശേരി ജനറല്‍ ആശുപത്രിയിലെ കണ്‍സല്‍ട്ടൻറ്​ ഒഫ്താല്‍മോളജിസ്​റ്റ്​ ഡോ. ഡോളി ഫ്രാന്‍സിസ് ക്ലാസെടുത്തു. ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.പി.കെ. അനില്‍കുമാര്‍, കണ്ണൂര്‍ ജില്ല ആശുപത്രി മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. ഒ.ടി. രാജേഷ്, ജില്ല വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ ഹംസ ഇസ്മാലി എന്നിവര്‍ സംസാരിച്ചു. ആഗസ്​റ്റ്​ 25 മുതല്‍ സെപ്റ്റംബർ എട്ടുവരെ നടക്കുന്ന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story