Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരെ സര്‍ക്കാര്‍...

ജീവനക്കാരെ സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നു –എസ്.ജി.ഒ.യു

text_fields
bookmark_border
കണ്ണൂര്‍: സര്‍ക്കാറി​ൻെറ കെടുകാര്യസ്ഥതയും ജനദ്രോഹ നടപടികളും ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങളും അവസാനിപ്പിക്കണമെന്ന് സ്​റ്റേറ്റ് ​െഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 2019ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം അനന്തമായി നീട്ടിക്കൊണ്ടുപോവുകയും 16 ശതമാനം ഡി.എ കുടിശ്ശിക നല്‍കാതെയും ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന്​ കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് ഇസ്മായില്‍ സേട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് യു.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീം മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടും പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിച്ചു. ട്രഷറര്‍ കെ.പി. ഫൈസല്‍, വര്‍ക്കിങ്​ പ്രസിഡൻറ് ഡോ. ഹാറൂണ്‍ അബ്​ദുല്‍ റഷീദ്, കെ.പി. അസൈനാര്‍, റഫീഖ്, ഹാഷിം കാട്ടാമ്പള്ളി, ലത്തീഫ് പന്നിയൂര്‍, എം. ശിഹാബ്, പി.പി. സിദ്ദീഖ്, വി.സി. സഹീര്‍, മുഹമ്മദ് ബഷീര്‍, കെ.വി. ഫാറൂഖ്, റഹീം ബാണത്തുംകണ്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: റഹീം ബാണത്തുംകണ്ടി (പ്രസി.), വി.സി. സഹീര്‍ (വൈസ്. പ്രസി.), കെ.വി. ഫാറൂഖ് (ജന.സെക്ര.), ലത്തീഫ് പന്നിയൂര്‍ (ജോ.സെക്ര.), പി.പി. സിദ്ദീഖ് (ട്രഷ.). KV FAROOK GENERAL SECRETARY SGOU.... സ്​റ്റേറ്റ് ​െഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ല പ്രസിഡൻറ്​ റഹീം ബാണത്തുംകണ്ടി RAHIM BANATHMKANDY PRESIDENT SGOU.... ജില്ല ജനറൽ സെക്രട്ടറി കെ.വി. ഫാറൂഖ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story