Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാജമദ്യം തടയാൻ ...

വ്യാജമദ്യം തടയാൻ പരിശോധന ശക്തമാക്കി

text_fields
bookmark_border
തലശ്ശേരി: ഒാണനാളുകളിൽ സ്​പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയാൻ ജാഗ്രതയോടെ എക്സൈസ് വകുപ്പ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജമദ്യത്തി‍‍ൻെറയും മയക്കുമരുന്നി‍ൻെറയും ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന്​ എക്ൈസെസ് വകുപ്പ്​ വൃത്തങ്ങൾ പറയുന്നു. ലഹരി ഉൽപന്നങ്ങൾ എക്സൈസ് പിടികൂടിയ കേസുകളിൽ ഭൂരിഭാഗവും ഇവരായിരുന്നു. ഒാണത്തോടനുബന്ധിച്ച് എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ്​ ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലും കോളനികളിലും പ്രത്യേക നിരീക്ഷണം നടത്തും. അതിർത്തിപ്രദേശങ്ങളായ പേരട്ട, കച്ചേരിക്കടവ്, കൂട്ടുപുഴ, മാഹി, മൂലക്കടവ് എന്നിവിടങ്ങളിലും അനുബന്ധ റോഡുകളിലും വാഹന പരിശോധന കർശനമാക്കും. ഇതിനായി സ്ട്രൈക്കിങ് ഫോഴ്​സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചുവരെ പരിശോധന തുടരും. ചെക്ക്പോസ്​റ്റുകളിൽ 24 മണിക്കൂറും ജീവനക്കാർ ജോലിചെയ്യും. വ്യാജവാറ്റുകൾ സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളിൽ പൊലീസ്, റവന്യു, ഫോറസ്​റ്റ് വകുപ്പുമായി സഹകരിച്ച് സംയുക്ത റെയ്​ഡുകൾ നടത്തും. വനിത സിവിൽ എക്സൈസ് ഒാഫിസർമാരുടെ സേവനവും ഉറപ്പുവരുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story