Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ് കേന്ദ്രം...

ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
കണ്ണൂർ: കോവിഡി​ൻെറ ഭാഗമായി ക്വാറൻറീനില്‍ കഴിയുന്ന വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കി എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ആറ് ഡയാലിസിസ് മെഷീനുകള്‍, പാരാമെഡിക്കല്‍ സ്​റ്റാഫ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. മരുന്നുകളും ഒരുക്കിയിട്ടുണ്ട്. രോഗികളെ കണ്ണൂര്‍ ജില്ല ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ പരിശോധിച്ചശേഷമാണ് ഡയാലിസിസ് കേന്ദ്രത്തിലേക്കയക്കുക. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിർദേശപ്രകാരം 1.99 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. എടക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ 45 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്​തി വികസന ഫണ്ടില്‍ നിന്ന്​ അനുവദിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല ആശുപത്രിക്കും മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 1.2 കോടി രൂപയും അനുവദിച്ചു.
Show Full Article
TAGS:
Next Story