Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 2020-08-25T05:28:17+05:30ലോക്ഡൗണ്‍: നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികൾ
text_fieldsമട്ടന്നൂര്‍: ലോക്ഡൗണ്‍ കാലത്ത് സ്റ്റോക്ക് വന്ന സാധനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും ഓണ വിപണിയെ സഹായിക്കാൻ കോവിഡ് നിബന്ധനകള്‍ പാലിച്ച് സമയപരിധിയില്ലാതെ വ്യാപാരം നടത്താന്‍ അനുമതി നല്‍കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി. മട്ടന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോസിറ്റിവായ ഒരു വ്യക്തി സ്ഥാപനത്തില്‍ വന്നാല്‍ കട അടപ്പിക്കുന്നതിനുപകരം അവരുടെ പരിശോധനഫലം വേഗത്തിലാക്കി കട അണുനശീകരണം നടത്തി സ്ഥാപനങ്ങള്‍ അന്നേ ദിവസം ജോലിക്കെത്താത്തവര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുകയും വേണം. വ്യാപാര സംഘടനകളുമായി ചര്‍ച്ചപോലും ചെയ്യാതെയുള്ള ജില്ല ഭരണകൂടത്തിൻെറ നടപടി അംഗീകരിക്കാന്‍ കഴിയില്ല. മിക്ക നഗരങ്ങളിലും പൊലീസ് രാജാണ്. ഓണവിപണികൂടി നഷ്ടമായാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വ്യാപാരസമൂഹം എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല നേതാക്കളായ എ. സുധാകരന്‍, കെ. ശ്രീധരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓണത്തിരക്ക് ഒഴിവാക്കാന്‍ നടപടികളുമായി നഗരസഭ മട്ടന്നൂര്‍: ഓണത്തിരക്ക് ഒഴിവാക്കാന്‍ നടപടികളുമായി നഗരസഭയും പൊലീസും രംഗത്ത്. മട്ടന്നൂര്‍ നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനത്തെത്തുടര്‍ന്നാണ് നടപടി. ബസ്സ്റ്റാൻഡില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ടു വീലറിനും ഓണം കഴിയുന്നതുവരെ പാര്‍ക്കിങ്ങിനുമുള്ള സൗകര്യം ഒരുക്കും. നഗരത്തിലെത്തുന്ന വാഹനങ്ങള്‍ 30 മിനിറ്റ് പാര്‍ക്ക് ചെയ്യാനാണ് അനുമതി. കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണു അറിയിച്ചു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. ഇസ്മായില്‍ എന്നിവര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പരിശോധിച്ചു.
Next Story