Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​നേഹവീടുകൾ കൈമാറി

സ്​നേഹവീടുകൾ കൈമാറി

text_fields
bookmark_border
പാനൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പാനൂർ മേഖലയിൽ രണ്ടു വീടുകളുടെ താക്കോൽദാനം നടന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ചുനൽകിയ സ്നേഹഭവനത്തി​ൻെറ താക്കോൽദാനം കെ. മുരളീധരൻ എം.പി നിർവഹിച്ചു. സ്കൂളിലെ പൂർവവിദ്യാർഥി സ്വരാഗിനാണ് വീട് നിർമിച്ചുനൽകിയത്. അണിയാരത്ത് നടന്ന ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹരീന്ദ്രൻ പറമ്പത്ത്, എൻ.എസ്.എസ് സംസ്ഥാന ഉപദേശക സമിതി അംഗം ഷിനിത്ത് പാട്യം, സാമൂഹിക പ്രവർത്തകൻ ഒ.ടി. നവാസ്, എൻ.എസ്.എസ് ലീഡർ അദ്വൈത് പ്രകാശ് എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി നിർമിച്ച സ്വദേശ് ഭവൻ സ്നേഹവീടി​ൻെറ താക്കോൽദാനവും കെ. മുരളീധരൻ എം.പി നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ്​ കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രമേശൻ, ജില്ല പ്രസിഡൻറ്​ സി.വി. സോമനാഥൻ, കെ.സി. രാജൻ, വി. മണികണ്​ഠൻ, കെ. രാജേഷ്, ഗീത കൊമ്മേരി, സത്യനാഥൻ, രാജീവ് പാനുണ്ട, പി. ബിജോയി, കെ.കെ. ദിനേശൻ, ഒ.പി. ഹൃദ്യ, സി.വി.എ. ജലീൽ, ഭാസ്​കരൻ വയലാണ്ടി എന്നിവർ സംസാരിച്ചു. പടം: PNR_homeNSS PNR_homeKPSTA സ്നേഹവീട് താക്കോൽ കൈമാറുന്നു സ്വദേശ് ഭവൻ കൈമാറുന്നു
Show Full Article
TAGS:
Next Story