Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTമാടായിപ്പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കണം -പരിഷത്ത്
text_fieldsbookmark_border
പയ്യന്നൂർ: ജില്ലയിലെ ജൈവവൈവിധ്യ കലവറയും ഗവേഷകരുടെയും വിദ്യാർഥികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട പ്രദേശവുമായ മാടായിപ്പാറ സംരക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 50 വർഷത്തിനിടെ ഒട്ടനവധി ഭീഷണികൾകൊണ്ട് പ്രദേശം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. അനധികൃത ഖനനപ്രവർത്തനങ്ങൾ, ഭൂമികൈയേറ്റം, വാഹനഗതാഗതം, പുൽമേടുകളിൽ തീയിടൽ, മാലിന്യം വലിച്ചെറിയൽ, പരസ്യ മദ്യപാനം തുടങ്ങിയവ മാടായിപ്പാറയുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ തടയാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന സമ്മേളനം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗം കെ.ടി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി കെ. സജിത്ത്, യൂറീക്ക മാനേജിങ് എഡിറ്റർ എം. ദിവാകരൻ, പി.എം. സിദ്ധാർഥൻ, പി. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണ ലഘുലേഖ ടി.വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story