Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണവിപണി നിശ്ചലം;...

ഓണവിപണി നിശ്ചലം; വ്യാപാരികൾ പ്രതിസന്ധിയില്‍

text_fields
bookmark_border
ഇരിട്ടി: ഓണവിപണി നിർജീവമായത് മലയോര മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ലോക്​ഡൗണിനുശേഷം വീണ്ടും കച്ചവടം ആരംഭിച്ചപ്പോള്‍ ഇരിട്ടി ഉള്‍പ്പെടുന്ന ഒമ്പതാം വാര്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ഒരുമരണം സ്ഥിരീകരിക്കുകയും ചെയ്തതോടെ ടൗണ്‍ കണ്ടെയ്ന്‍മൻെറ്​ സോണായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ഓണസീസണ്‍ ലക്ഷ്യമിട്ട് കച്ചവടം ആരംഭിക്കുന്നതിനിടയിലാണ് ടൗണില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. വിദേശത്തുനിന്ന് വന്നവര്‍ക്കും ടൗണിലെ ബാങ്ക് ജീവനക്കാരിക്കും കച്ചവടസ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല ഭരണസംവിധാനം ഇരിട്ടി ടൗണ്‍ കണ്ടെയ്ന്‍മൻെറ്​ സോണാക്കി അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് വ്യാപാരികൾക്ക്​ വീണ്ടും തിരിച്ചടിയാവുകയായിരുന്നു. വലിയ തുക വാടക നല്‍കിയാണ് പലരും കച്ചവടം നടത്തുന്നത്. എന്നാല്‍, വാടക പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികള്‍. ഓണത്തോട് അടുപ്പിച്ചെങ്കിലും കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഓണത്തോടനുബന്ധിച്ച് പല കച്ചവടസ്ഥാപനങ്ങളും കൂടുതല്‍ സ്​റ്റോക്ക് എത്തിച്ചിരുന്നു. ഇപ്പോൾ ഇരിട്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്നത് മൊത്തവില്‍പന പലചരക്ക് കടയും പച്ചക്കറി കടയും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ്. കട അടച്ചിടൽമൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികൾ അധികൃതരുടെ കനിവുകാത്ത് കഴിയുകയാണ്. പടം: IRT_Shops അടഞ്ഞുകിടക്കുന്ന ഇരിട്ടി നേരംപോക്ക് റോഡിലെ കടകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story