Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉരുവച്ചാലിൽ...

ഉരുവച്ചാലിൽ തെരുവുനായ്​ ആക്രമണം; നാലുപേർക്ക്​ കടിയേറ്റു

text_fields
bookmark_border
ഉരുവച്ചാൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു​ വയസ്സുകാരനടക്കം നാലുപേരെ തെരുവു​നായ്​ കടിച്ചുകീറി. പഴശ്ശിയിലെ വയലിൽ ശമീഗർ വീട്ടിൽ എ. ഷംസീറയുടെ മകൻ മുഹമ്മദ് മിഹ്​സാ(നാല്​) നെയാണ് നായ്​ കടിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്​ച വൈകീട്ട്​ ആ​േറാടെ വീട്ടുമുറ്റത്ത്​​ സഹോദരങ്ങളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നായ്​ കുട്ടിയെ ആക്രമിച്ചത്​. കുട്ടിയെ രക്ഷപ്പെടുത്താൻ ഓടി എത്തിയ ഉമ്മാമ സമീറക്ക്​ വീണ് പരിക്കേറ്റു. ഇടപ്പഴശ്ശിയിൽ ശനിയാഴ്​ച വൈകീട്ടാണ്​ ശിവപുരം സ്വദേശി മുർശിദ് (17) നെ നായ്​ കടിച്ചത്. കാലിനും കൈക്കുമാണ് പരിക്ക്. പഴശ്ശിയിലെ അമർനാഥി (11)നും പരിക്കേറ്റു. താഴെ പഴശ്ശിയിലെ കുളമുള്ളതിൽ ഹൗസിൽ കുഞ്ഞിരാമന്​ (65) വീട്ടുമുറ്റത്തുനിന്ന് നായുടെ കടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:
Next Story