Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്മാനവണ്ടി...

സമ്മാനവണ്ടി വീടുകളിലേക്ക്

text_fields
bookmark_border
ഇരിട്ടി: ലോക്ഡൗൺ ആരംഭിച്ചതു മുതൽ പായം ഗ്രാമീണ ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാനവുമായി സമ്മാന വണ്ടിയെത്തി. യുവത യുവജനവേദിയ പ്രവർത്തകരാണ് സമ്മാനവണ്ടിക്ക് നേതൃത്വം നൽകിയത്. എഴുപതിലധികം സമ്മാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തി നൽകി. ലൈബ്രറി കൗൺസിൽ അംഗം കെ. ഷൈബു ഉദ്ഘാടനം ചെയ്തു. കെ. ശ്രുതി അധ്യക്ഷത വഹിച്ചു. അമ്പിളി, നിപുൺ, അഭിജിത്ത്, പി.ടി. മിത്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story