Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾക്ക് ആൻറിജൻ...

വ്യാപാരികൾക്ക് ആൻറിജൻ ടെസ്​റ്റ് നടത്തും

text_fields
bookmark_border
ഇരിട്ടി: കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ഇരിട്ടി ബസ്​സ്​റ്റാൻഡിൽ വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കുമായി ആൻറിജൻ ടെസ്​റ്റ് നടത്തും. ഇരിട്ടി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ തിങ്കളാഴ്​ചയാണ് പരിശോധന. മേഖലയിൽ കോവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കുമായി പരിശോധന നടത്തുന്നത്. കോവിഡ് രോഗികളുമായി സമ്പർക്ക പട്ടികയിലുള്ള വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും സ്ഥിരമായി വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വ്യാപാരികൾക്കും അവരുടെ തൊഴിലാളികൾക്കുമാണ് പരിശോധന നടത്തുന്നത്. താൽപര്യമുള്ളവർക്ക് പരിശോധനയിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യണം. പുതിയ ബസ്​സ്​റ്റാൻഡിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വെച്ചാണ്​ ടെസ്​റ്റ്. എല്ലാവരും സഹകരിക്കണമെന്ന് ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ പറഞ്ഞു. താൽപര്യമുള്ളവർക്ക്​ 23ന് നാലിനു​ മുമ്പ്​ ബുക്ക് ചെയ്യാം. ഫോൺ: 9446581738, 7907776495, 9447353895.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story