Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെറുപുഴയിൽ സമ്പൂർണ...

ചെറുപുഴയിൽ സമ്പൂർണ അടച്ചിടൽ

text_fields
bookmark_border
ഓണത്തിന് ഒരാഴ്​ച മാത്രം ശേഷിക്കേ, ടൗണ്‍ അടച്ചിട്ടത് വ്യാപാരമേഖലക്ക്​ തിരിച്ചടിയായി ചെറുപുഴ: പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ശനിയാഴ്​ച മുതല്‍ ടൗണ്‍ സമ്പൂർണമായി അടച്ചിട്ടു. ചെറുപുഴ ടൗണ്‍ പൂര്‍ണമായും രണ്ടാം വാര്‍ഡിലാണ്. അതിനാല്‍ ഭാഗികമായിപ്പോലും വ്യാപാരസ്ഥാപനങ്ങളോ ഓഫിസോ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. പുളിങ്ങോം ചെറുപുഴ പയ്യന്നൂര്‍ റൂട്ടിലും ചിറ്റാരിക്കാല്‍ ചെറുപുഴ ആലക്കോട് മലയോര ഹൈവേയിലൂടെയും പോകുന്ന ബസുകളുടെ സ്‌റ്റോപ്പുകള്‍പോലും ചെറുപുഴ ടൗണില്‍ ഇല്ലാതായി. ഓണത്തിന് ഒരാഴ്​ച മാത്രം ശേഷിക്കേ, അനിശ്ചിതകാലത്തേക്ക് ടൗണ്‍ അടച്ചിട്ടത് വ്യാപാരമേഖലയെ വലിയ തോതിൽ പ്രതിസന്ധിയിലാക്കി. കാസർകോട്​ ജില്ലയിലെ ഈസ്​റ്റ്​ എളേരി, ചെറുപുഴ, പെരിങ്ങോം വയക്കര, ആലക്കോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന മലയോരത്തെ പ്രധാന ടൗണാണ് ചെറുപുഴ. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മലയോരത്തെ തൊഴില്‍ മേഖലയും വ്യാപാരമേഖലയും മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ചെറുപുഴ ടൗണ്‍ പൂര്‍ണമായി അടഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story