Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് വൺ പ്രവേശനം:...

പ്ലസ് വൺ പ്രവേശനം: നീന്തൽ സർട്ടിഫിക്കറ്റ്​ സമർപ്പണത്തിലെ അവ്യക്തത വെട്ടിലാക്കി

text_fields
bookmark_border
പാനൂർ: പ്ലസ് വൺ പ്രവേശന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അധികൃതർ തീരുമാനം മാറ്റിയത്​ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി. ഇതോടെ ആദ്യ പ്രോസ്​പെക്​ടസിലെ നിർദേശം സ്വീകരിച്ച നിരവധി വിദ്യാർഥികൾ വെട്ടിലായി. നീന്തൽ ബോണസ് പോയൻറ് ലഭിക്കുന്നതിന് അപേക്ഷകൻ താമസിക്കുന്ന തദ്ദേശ സ്​ഥാപനങ്ങളിൽ രൂപവത്​കരിച്ചിട്ടുള്ള സ്പോർട്​സ് കൗൺസിലുകൾ നീന്തൽ പരിശീലനം നൽകിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിർദേശം. ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡൻറ്​/ സെക്രട്ടറി നൽകുന്ന നീന്തൽ പരിജ്ഞാന സർട്ടിഫിക്കറ്റ് അപേക്ഷയിൽ ഉൾപ്പെടുത്തിയ നിരവധി പേർ ഉണ്ടായിരുന്നു. പിന്നീട്​ അത്തരം സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ലെന്ന സർക്കുലറി​ൻെറ അടിസ്ഥാനത്തിൽ പ്രസ്​തുത സർട്ടിഫിക്കറ്റ് ചേർത്തവരോട് അപേക്ഷ എഡിറ്റ് ചെയ്യാൻ ഹെൽപ് ​െഡസ്​കുകളിൽ നിന്നും നിർദേശിച്ചിരുന്നു. അതി​ൻെറ അടിസ്ഥാനത്തിൽ പല കുട്ടികളും അപേക്ഷ എഡിറ്റ് ചെയ്ത് നീന്തൽ പരിജ്ഞാനം ഒഴിവാക്കി. എന്നാൽ, വെള്ളിയാഴ്​ച ഇറങ്ങിയ സർക്കുലർ പ്രകാരം കോവിഡ് വ്യാപനം നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ നീന്തൽ അറിവ് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റും പരിഗണിക്കുമെന്ന്​ അറിയിച്ചു. അപേക്ഷ ഒരുതവണ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ എന്നതിനാൽ അവർക്ക് വീണ്ടും സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയുകയുമില്ല. എഡിറ്റിങ്ങിനുള്ള സമയം 20ന് അവസാനിക്കുകയും ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story