Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാറിലെ കോവിഡ്;...

കണിച്ചാറിലെ കോവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ നാലു പേർ

text_fields
bookmark_border
കണിച്ചാര്‍: പഞ്ചായത്ത് 13ാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാലു പേരെന്ന് ആരോഗ്യവകുപ്പ്. വിദേശത്തുനിന്നും അന്തർ സംസ്ഥാനത്തുനിന്നും നാട്ടിലെത്തിയ 72 പേരാണ് കണിച്ചാര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്​. ആഗസ്​റ്റ്​ രണ്ടിന്​ ഭോപാലില്‍നിന്ന്​ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസം നീണ്ട നിരീക്ഷണ കാലാവധിക്കുശേഷം 17നാണ്​ ആരോഗ്യവകുപ്പി​ൻെറ നിർദേശപ്രകാരം സ്രവപരിശോധനക്ക് വിധേയമായത്. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂന്നു പേരും നേരിട്ടല്ലാതെ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒരാളുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ച ആളുടെ വീടിനു ചുറ്റുമുള്ള 100 മീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്​ൻമൻെറ്​ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ കണിച്ചാര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ കഴിഞ്ഞ ആഴ്ച മുതല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story