Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈബ്രറി കൗണ്‍സില്‍...

ലൈബ്രറി കൗണ്‍സില്‍ ഓണോത്സവം

text_fields
bookmark_border
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണോത്സവം 2020 ഓണ്‍ലൈന്‍ കുടുംബമേള ആഗസ്​റ്റ്​ 22 മുതല്‍ െസപ്റ്റംബര്‍ 13 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒാണത്തി‍ൻെറയും ചതയത്തി‍ൻെറയും ഭാഗമായി ആയിരത്തോളം ഗ്രന്ഥശാലകളെ കേന്ദ്രീകരിച്ച് ഒരുലക്ഷത്തോളം കുടുംബങ്ങളെ അണിനിരത്തി 22ന് അത്തം നാളില്‍ തുടക്കം കുറിക്കുന്ന ഓണോത്സവം കുടുംബമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഗസ്​റ്റ് 22മുതല്‍ 31വരെ അഞ്ചുഘട്ടങ്ങളിലായാണ് മത്സരം. 22 മുതല്‍ തിരുവോണ ദിവസം വരെ ഗ്രന്ഥശാല മത്സരം നടത്തും. പൂക്കള മത്സരം, നാടന്‍പാട്ട്, ഫോക് ഡാന്‍സ്, ഗുരുസന്ദേശ ലഘുഭാഷണം, കോവിഡ് കുടുംബാനുഭവ കുറിപ്പ് തുടങ്ങിയ മത്സരങ്ങള്‍ ജില്ലാതലംവരെ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരു വീട്ടിലെ കുടുംബങ്ങള്‍ മാത്രമാണ് മത്സരത്തില്‍ പങ്കാളികളാകുക. കോവിഡ് കാല അനുഭവങ്ങള്‍ കുറിപ്പ് തയാറാക്കല്‍ എ ഫോര്‍ ഷീറ്റ് പേപ്പറില്‍ രണ്ടു പേജില്‍ കവിയാതെയും ശ്രീനാരായണ ഗുരുദര്‍ശനം പ്രസംഗം വിഡിയോ ക്ലിപ്പായി അഞ്ചു മിനിറ്റ്​കവിയാതെയും അയക്കണം. ഡാന്‍സ് അഞ്ചുമുതല്‍ എട്ടു മിനിറ്റ്​ വരെ ഉപയോഗിക്കാം. ഡാന്‍സ് ഇനത്തില്‍ സിംഗിളും ഗ്രൂപ്പും പ്രത്യേകം മത്സരമുണ്ടാകും. വായനശാലകളില്‍നിന്ന് ആദ്യ സ്ഥാനം നേടുന്നവരെ പങ്കെടുപ്പിച്ച് ​െസപ്റ്റംബര്‍ രണ്ട്​, മൂന്ന്​, നാല്​ തീയതികളിലായി നേതൃസമിതി മത്സരം നടക്കും. ആറ്​, ഏഴ്​​​ തീയതികളില്‍ 18 മേഖല കേന്ദ്രങ്ങളില്‍ മത്സരം നടക്കും. 10,11 തീയതികളില്‍ താലുക്ക് തല മത്സരവും 13ന് ജില്ലതല മത്സരവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡൻറ് മുകുന്ദന്‍ മഠത്തില്‍, ജില്ല സെക്രട്ടറി പി.കെ. വിജയന്‍, കണ്‍വീനര്‍ പി.കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story