Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതീവ ജാഗ്രത അനിവാര്യം...

അതീവ ജാഗ്രത അനിവാര്യം -ഡി.എം.ഒ

text_fields
bookmark_border
-B കണ്ണൂർ: ജി-Bല്ലയില്‍ ആശങ്ക ഉളവാക്കുന്ന തരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക്. പ്രതിദിനം നൂറിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നരീതിയില്‍ രോഗവ്യാപനത്തി​ൻെറ തോത് ഉയരുന്നത്​ ഗൗരവതരമാണ്​. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ പരിയാരം, കടന്നപ്പള്ളി, ഇരിക്കൂര്‍, ഇരിട്ടി, തളിപ്പറമ്പ് മേഖലകളെ ക്ലസ്​റ്ററുകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്​. ജില്ലയില്‍ യുവാക്കള്‍ക്കിടയിലാണ് ഇപ്പോള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകുന്നതും കൂട്ടം ചേരുന്നതും പൂര്‍ണമായും ഒഴിവാക്കിയാല്‍ മാത്രമേ ഇത് നിയന്ത്രിക്കാനാവൂ. അതിര്‍ത്തി കടന്നുള്ള യാത്രകള്‍ ഒഴിവാക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചെങ്കില്‍ മാത്രമേ ഈ ഗുരുതര സാഹചര്യത്തെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story