Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഴയുടെ കരയിടിഞ്ഞ്...

പുഴയുടെ കരയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ

text_fields
bookmark_border
കൊട്ടിയൂർ: നീണ്ടുനോക്കിയിൽ . കനത്ത മഴയിൽ ബാവലിപ്പുഴയിലുണ്ടായ കുത്തൊഴുക്കിനെത്തുടർന്ന് പുരയിടം ഇടിഞ്ഞാണ് വേളൂർ വിൽസ​ൻെറ വീട് അപകടാവസ്ഥയിലായത്. രണ്ടുവർഷങ്ങളിലും ബാവലിപ്പുഴയിലുണ്ടായ കുത്തൊഴുക്കിൽ വിൽസ​ൻെറ പുരയിടം ഇടിഞ്ഞുതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്​ചയുണ്ടായ കനത്ത മഴയിൽ പുരയിടത്തി​ൻെറ കുറെ ഭാഗംകൂടി ഇടിഞ്ഞതോടെ വീണ്ടും അപകടത്തിലായി. ഇടിഞ്ഞ പുരയിടം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും വില്ലേജിലും അപേക്ഷ നൽകിയിരുന്നു. എന്നാൽ, അധികൃതർ നടപടി സ്വീകരിച്ചില്ല. വൻതുക മുടക്കി പുരയിടം മതിൽകെട്ടി സംരക്ഷിക്കാനുള്ള ശേഷി തനിക്കില്ലന്ന് വിൽസൺ പറയുന്നു. 13 സൻെറ്​ സ്ഥലമാണ് ഇദ്ദേഹത്തിന് ഇവിടെയുള്ളത്. വീണ്ടും മഴ കനത്താൽ വീട് പുഴയെടുക്കുമെന്ന ഭീതിയിലാണ് വിൽസനും കുടുംബവും.
Show Full Article
TAGS:
Next Story