Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോട്ടത്തുംചാൽ...

കോട്ടത്തുംചാൽ -പുത്തൂർകുന്ന് റോഡ് തോടായി

text_fields
bookmark_border
പയ്യന്നൂർ: കഴിഞ്ഞവർഷം ലക്ഷങ്ങൾ മുടക്കി റീടാർ ചെയ്​ത് പുനർനിർമിച്ച റോഡിൽ തോടൊഴുകുന്നു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ള കോട്ടത്തുംചാൽ-പുത്തൂർകുന്ന് റോഡാണ് അപകടക്കെണിയാവുന്നത്. റോഡിൽ വെള്ളാലത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് അപകടക്കെണി. റോഡിന് മുകൾ ഭാഗത്ത് മാവുപ്പാടി പ്രദേശത്തേക്ക് പോകുന്ന ടാർ ചെയ്യാത്ത റോഡിലെ മണ്ണാണ് മഴ കനത്തതോടെ മെയിൻ റോഡിലെത്തി ദുരന്തം വിതക്കുന്നത്. വൻതോതിൽ ചരൽ മണ്ണ് ഒഴുകി വന്ന് ടാർ റോഡിൽ വീഴുകയായിരുന്നു. ഇതിന് നടുവിലൂടെ വെള്ളം ഒഴുകാൻ തുടങ്ങിയതോടെ യാത്ര ദുസ്സഹമായി. നിരവധി ഇരുചക്രവാഹനങ്ങൾ ചരലിൽതട്ടി മറിഞ്ഞുവെങ്കിലും ദുരന്തം തലനാരിഴക്ക് വഴിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല വളവായതിനാൽ റോഡി​ൻെറ ദുരവസ്ഥ ശ്രദ്ധയിൽപെടാതെ അപകടത്തിൽപെടാനുള്ള സാധ്യതയും കൂടുതലാണ്. മുകളിൽനിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ ഇല്ലാത്തതാണ് മണ്ണും വെള്ളവും റോഡിൽ കെട്ടിക്കിടക്കാൻ കാരണമാകുന്നത്. മഴ കനത്തതോടെ റോഡിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. ഈ റോഡിൽ കോട്ടത്തുംചാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വെള്ളം പോകാനുള്ള പൈപ്പ് മാറ്റി കൽവർട്ട് നിർമിച്ചിരുന്നു. എന്നാൽ, ഈ പ്രവൃത്തി ഇവിടെയാണ് ആവശ്യമെന്നും അധികൃതർ അതവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മറ്റു ഭാഗങ്ങളിൽ നിർമിച്ച ഓവുചാൽ പ്രവൃത്തിയും ഇവിടെ അവഗണിക്കുകയായിരുന്നു.
Show Full Article
TAGS:
Next Story