Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന തുടങ്ങി
text_fieldsbookmark_border
തലശ്ശേരി: സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറി വാഹനം ബുധനാഴ്ച തലശ്ശേരിയിലെത്തി നഗരത്തിലെ വിവിധ കടകളിൽ പരിശോധന നടത്തി. കോഴിക്കോട് വിജിലൻസ് സ്ക്വാഡ് അംഗം കെ. വിനോദ് കുമാറിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. തലശ്ശേരിയിലെ വിവിധ കടകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ പാൽ, വെള്ളം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ ശേഖരിച്ചു. ഓണത്തോടനുബന്ധിച്ചാണ് പരിശോധന കർശനമാക്കിയത്. പലവ്യഞ്ജന വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ബേക്കറികളിലും പരിശോധന നടത്തി. വിജി വിൽസൺ, ബിന്ദുരാജ്, മുഹമ്മദ് ഇസ്ഹാഖ്, കെ. പ്രമോദ് തുടങ്ങിയവരും പരിശാേധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story