Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് ടു വിജയികളെ...

പ്ലസ് ടു വിജയികളെ ആദരിച്ചു

text_fields
bookmark_border
വളപട്ടണം: വളപട്ടണം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർസെക്കൻഡറി സ്​കൂളിൽ നിന്നു പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അശ്വതി ചന്ദ്രദാസ്, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമത്തുൽ ഷസ എന്നീ വിദ്യാർഥിനികൾക്കാണ് 2000 -01 പൂർവവിദ്യാർഥി കൂട്ടായ്മ ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചത്. പൂർവവിദ്യാർഥി കൂട്ടായ്മ അംഗവും വളപട്ടണം പഞ്ചായത്ത് മെംബറുമായ കെ.എം. നിസാർ ഉപഹാരം വിതരണം ചെയ്തു. ശറഫുദ്ദീൻ പാറക്കാട്ട്, ഒ.സി. സുഹൈൽ, സുനൈബ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story