Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേണ്ടത് ഒരു...

വേണ്ടത് ഒരു ദുരന്തനിവാരണ സംസ്‌കാരം –-മുരളി തുമ്മാരുകുടി

text_fields
bookmark_border
കണ്ണൂര്‍: ദുരന്തങ്ങള്‍ സംഭവിച്ചതിനു ശേഷം അതിനോട് പ്രതികരിക്കുക എന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ദുരന്ത നിവാരണ സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വരുന്നതാണെന്ന് ഐക്യരാഷ്​ട്ര സഭ പരിസ്ഥിതി പ്രോഗ്രാമി‍‍ൻെറ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമവിഭാഗവും പരിസ്ഥിതി വിഭാഗവും സംയുക്തമായി എന്‍.എസ്.എസ് വളൻറിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ഓണ്‍ലൈന്‍ ഓറിയ േൻറഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തസാധ്യതകളെ മുന്‍കൂട്ടിക്കണ്ട്​ പഠിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്യുന്നതിനാണ് ദുരന്ത നിവാരണ രംഗത്ത് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് -അദ്ദേഹം പറഞ്ഞു. സര്‍വകലാശാലക്കു കീഴില്‍ ഒരു ദുരന്ത ലഘൂകരണ സേന രൂപവത്​കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഓറിയ േൻറഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഓറിയ േൻറഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്​തു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ വിവിധ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നായി 1400 വളൻറിയര്‍മാര്‍ പരിപാടിയിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story