Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTഅബ്ദുൽ ഖാദറിന് നാട് വിട നൽകി
text_fieldsbookmark_border
ഇരിക്കൂർ: ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷനിലെ സബ് എൻജിനീയർ ഇരിക്കൂർ വയക്കാംകോട്പൈസായിയിലെ വളപ്പിനകത്ത് അബ്ദുൽ ഖാദർ എന്ന കെൽട്രോൺ കാവുക്കക്ക് നാട് വിട നൽകി. ഇരിക്കൂറിലെ ഹെൽപ് ട്രസ്റ്റ് രൂപവത്കരിക്കുന്നതിലും ഡയാലിസിസ് സൻെററും ആശുപത്രിയും നിർമിക്കുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. ഏറെക്കാലം സെക്രട്ടറിയായും പ്രവർത്തിച്ചു. മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള കമാലിയ മദ്റസ യു.പി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ ജോ.സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗിൻെറ സജീവ പ്രവർത്തകനായിരുന്നു. ഫുട്ബാൾ കളിക്കാരനും ഡയനാമോസ് സ്പോർട്സ് ക്ലബ് സഹകാരിയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പാലം സൈറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി യോഗം അനുശോചിച്ചു. പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ. റഷീദ് ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എൻ.എം. ശഫീഖ്, ജില്ല കമ്മിറ്റി അംഗം സി.കെ. മുനവ്വിർ, ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡൻറ് എൻ.എം. സാലിഹ്, പഞ്ചായത്ത് ട്രഷറർ മുസ്തഫ കീത്തടത്ത്, വൈസ് പ്രസിഡൻറ് ശബീർ ഇരിക്കൂർ, സമീർ കീത്തടത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. നസീർ സ്വാഗതവും മുഹ്സിൻ ഇരിക്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story