Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുമ്പളയിൽ രണ്ട്...

കുമ്പളയിൽ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
കുമ്പള: കുമ്പളയിൽ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബദിയഡുക്ക റോഡിൽ പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന മനു എന്ന മണികണ്ഠൻ (18), റോഷൻ (19) എന്നീ യുവാക്കളെയാണ് വീട്ടിൽനിന്നും ഒരു കിലോമീറ്റർ അകലെ കൃഷ്ണ നഗറിലെ കാട്ടിൽ മരത്തിനു മുകളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരും സുഹൃത്തുക്കളുമാണ് ഇരുവരും. നിരവധി കേസുകളിൽ പ്രതിയായ നായിക്കാപ്പിലെ ശരത് എന്ന യുവാവ് തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിൽവന്ന് പൂഴിയെടുക്കുന്ന പണിയുണ്ടെന്ന് പറഞ്ഞ് ഇരുവരെയും കൂട്ടിക്കൊണ്ടു പോയിരുന്നതായി യുവാക്കളുടെ വീട്ടുകാർ പറഞ്ഞു. ഇരുവരെയും ശരത് കൊണ്ടുപോയി കൊന്നതാണെന്ന് യുവാക്കളുടെ ബന്ധുക്കൾ ആരോപിക്കുന്നു. തിങ്കളാഴ്ച അർധരാത്രിയോടെ നായിക്കാപ്പിൽ ഹരീഷ് എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തി​ൻെറ ചുരുളഴിക്കാൻ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് യുവാക്കളുടെ ആത്മഹത്യ. അതിനിടെ, ഹരീഷ് വധവുമായി ബന്ധപ്പെട്ട് ശരത്തിനെ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. പടം : 1) മണികണ്ഠ എന്ന മനു (മുകളിൽ) Manikandan obit kbl 2) റോഷൻ (മുടി കളർ) Roshan obit kbl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story