Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 2020-08-19T05:28:08+05:30തളിപ്പറമ്പിൽ ഭാഷാ ലാബ് തുടങ്ങുന്നു
text_fieldsതളിപ്പറമ്പ്: ലോകത്തിലെ ഏതുഭാഷയും തനത് ശൈലിയിലും ഉച്ചാരണശുദ്ധിയിലും പഠിച്ചെടുക്കാൻ തളിപ്പറമ്പിൽ ഭാഷാ ലാബ് വരുന്നു. ജയിംസ് മാത്യു എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ലാബ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ തളിപ്പറമ്പ് നോർത്ത് ബി.ആർ.സി കെട്ടിടത്തിലാണ് ഒരുക്കുന്നത്. ഇംഗ്ലീഷ് അടക്കമുള്ള ലോക ഭാഷകൾ പഠിക്കുകയും അവയെക്കുറിച്ചുള്ള സംശയനിവാരണം നടത്തുകയുമായാണ് ലാബ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമേ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലാകും ലാബിൻെറ പ്രവർത്തനം. നേരത്തേതന്നെ അഞ്ചുലക്ഷം രൂപ ചെലവിൽ ലാപ്‌ടോപ് ഉൾപ്പെടെ ലാബിനായി ലഭ്യമാക്കിയിരുന്നു. ഇതിൽ ഭാഷാപഠനത്തിനുവേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്‌വെയറുകളും ഇൻസ്റ്റാൾ ചെയ്തു. മറ്റു സജ്ജീകരണങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 22.5 ലക്ഷം രൂപ ചെലവിലാണ് ലാബ് ഒരുക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.
Next Story