Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാരായണി അമ്മേടെ...

നാരായണി അമ്മേടെ ജിമിക്കി കമ്മൽ ആരും ക​േട്ടാണ്ടുപോയിട്ടില്ല

text_fields
bookmark_border
കാണാതായ ജിമിക്കി കമ്മൽ തിരിച്ചുകിട്ടുന്നത്​ 20 വർഷത്തിനുശേഷം തൊഴിലുറപ്പ്​ ജോലിക്കിടെ കുറ്റിക്കോൽ (കാസർകോട്​): നാരായണി വല്യമ്മേടെ ജിമിക്കി കമ്മൽ ആരും ക​േട്ടാണ്ടുപോയിട്ടില്ല. 'എൻറമ്മേടെ ജിമിക്കി കമ്മൽ എൻറപ്പൻ ക​േട്ടാണ്ടുപോയി എന്ന പാട്ട്​ ഇറങ്ങുന്നതിനും എത്രയോ മു​േമ്പയാണ്​​ ബേഡകം എടമ്പൂരിലെ നാരായണി അമ്മേടെ ജിമിക്കി കമ്മൽ കാണാതായത്​. അന്ന്​ ആരെയും അവർ കുറ്റം പറഞ്ഞില്ല. എങ്കിലും ആ കമ്മലി​ൻെറ ഒാർമക്ക്​​ ഇപ്പോൾ 20 വർഷം തികയുകയാണ്​. ഇനി കിട്ടി​ല്ലെന്ന്​ കരുതി. എന്നാൽ, തൊഴിലുറപ്പ്​ തൊഴിലാളി വനിതകൾ ജോലിക്കിടയിൽ അത്​ കണ്ടെത്തി. ഒട്ടും മാറ്റുകുറയാത്ത ജിമിക്കി മൊട്ട്​. കാണാതായ കാലത്ത്​ പവന് 4400 രൂപയായിരുന്നു വില. വരുന്നവരോടും പോവുന്നവരോടും അവർ സങ്കടം പറഞ്ഞിരുന്നു. പറഞ്ഞുപറഞ്ഞ്​ ഒടുവിൽ നിർത്തി. വർഷങ്ങൾ കടന്നുപോയി. പൊന്നി​ൻെറ വിലയും മാറിമറഞ്ഞു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പി​ൻെറ ഭാഗമായി കരനെല്ലി​ൻെറ കള പറിക്കുന്നതിനിടയിലാണ്​ പൊൻതിളക്കം കണ്ടത്​. കളകൾക്കിടയിൽ കതിരവനെന്നപോൽ പൊൻതിളക്കം. പൊന്ന്​ ചതിക്കില്ല, നിറം മങ്ങില്ല, അതിൽ സത്യമുണ്ട്​ എന്ന പഴമക്കാരുടെ പറച്ചിലിനെ സത്യ​പ്പെടുത്തി കൈയിൽ വന്നുവീണു പൊന്ന്​. കാണാതായ കമ്മലി​ൻെറ കഥ അന്ന്​ കേട്ടറിഞ്ഞവർ തൊഴിലുറപ്പ്​ സംഘത്തിലുണ്ടായിരുന്നു. അവർ ഒാർത്തെടുത്തു നാരായണി വല്യമ്മയുടെ നഷ്​ടത്തി​ൻെറ കഥ. പവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതി​ൻെറ ഉടയോനെ തേടിച്ചെന്നു. പൊന്ന്​ അവർ നാരായണിയമ്മയെ അണിയിച്ചു. കമ്മൽ കളഞ്ഞുകിട്ടിയ കാര്യം സി.പി.എം കാസർകോട്​ ജില്ല കമ്മിറ്റിയംഗം ഇ. പത്​മാവതിയാണ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​. ഉടനത്​ വൈറലായി. നാരായണിയമ്മയുടെ സന്തോഷത്തിൽ എല്ലാവരും പങ്കുചേർന്നതായി പത്മാവതി അറിയിച്ചു. ksg narayani amma ബേഡകത്തെ തൊഴിലുറപ്പ്​ തൊഴിലാളികൾ നാരായണിയമ്മയുടെ കളഞ്ഞുകിട്ടിയ ജിമിക്കി​ മുത്ത്​ ഏൽപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story