Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 2020-08-19T05:28:06+05:30കണ്ണൂരിൽ അപകട സമ്പർക്കം; സ്ഥിതി സങ്കീർണം
text_fieldsകണ്ണൂർ: ജില്ലയിൽ സമ്പർക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലെ വർധനയും സ്ഥിതി സങ്കീർണമാക്കുന്നു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലിയ രോഗികളുടെ കണക്കാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ 100 കടന്ന ആശങ്കയിലാണ് കണ്ണൂർ. ആഗസ്റ്റ് രണ്ടാം വാരത്തോടെയാണ് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായത്. നിലവിൽ 650 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച പോസിറ്റിവായ 123 പേരിൽ 111 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം അഴീക്കോടെ ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ഉറവിടമറിയാതെ സമ്പർക്കം വഴി രോഗം ബാധിച്ചിരുന്നു. കൂടാതെ വളപട്ടണം ചിറക്കൽ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 13 പേർക്കും രോഗം ബാധിച്ചു. ഇരിട്ടി, ചെങ്ങളായി, ചപ്പാരപ്പടവ് എന്നിവിടങ്ങളിലെല്ലാം സ്ഥിതി സങ്കീർണമാണ്. ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പി പ്രവർത്തനംതന്നെ നിർത്തിയിരിക്കുകയാണ്. വ്യാപാര സ്ഥാപനത്തിലെയും മറ്റും ഒാണക്കാല തിരക്ക് സമ്പർക്ക വ്യാപനത്തിന് വഴിവെക്കുമോ എന്ന ഭീതിയിലാണ് അധികൃതർ ഇപ്പോൾ. നിരവധി ഒാഫറുകൾ പ്രഖ്യാപിച്ചതിനാൽ നിലവിൽതന്നെ നഗരത്തിലെ ഇലക്ട്രോണിക്സ് കടകളിലടക്കം നല്ല തിരക്കാണ്. ഒാണം പ്രമാണിച്ച് കടകളുടെ പ്രവർത്തന സമയം അഞ്ചുമണി എന്നത് ഏഴു മണിവരെ ദീർഘിപ്പിക്കാനുള്ള തീരുമാനവും തിരക്ക് വർധിപ്പിക്കാൻ കാരണമാകും. സമ്പർക്ക വ്യാപനം തടയാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ- പൊലീസ് വകുപ്പുകൾ എന്നിവരുടെ നേതൃത്വത്തിൽ ഉൗ ർജിത പ്രവർത്തനങ്ങളാണ് നടത്തുന്നത്. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മാസ്, ആൻറിജൻ കോവിഡ് ടെസ്റ്റുകൾ ഇപ്പോൾ നടത്തുന്നുണ്ട്. കൂടാതെ, രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടിക തയാറാക്കുന്ന നടപടിയും പൊലീസിൻെറ നേതൃത്വത്തിൽ കാര്യക്ഷമമായാണ് നടപ്പാക്കുന്നത്.
Next Story