Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുമ്പള നായിക്കാപ്പില്‍ ...

കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റു മരിച്ചു

text_fields
bookmark_border
കുമ്പള: കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണു കിടക്കുകയായിരുന്ന ഹരീഷിനെ കുമ്പള പൊലീസാണ്​ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്​. തലക്കേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമായിരിക്കാം കൊലക്ക് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. ഒരു സുഹൃത്തുമായി ഹരീഷ് മുമ്പ് വാക്കു തർക്കത്തിലേർപ്പെട്ടിരുന്നതായും സംഭവത്തിന് ശേഷം അയാളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. 15 വര്‍ഷത്തോളമായി ഓയില്‍ മില്ലില്‍ ജോലിചെയ്തുവരുകയായിരുന്നു. പരേതനായ മാധവയുടെയും ശീലാവതിയുടെയും മകനാണ്. ഭാര്യ: യശ്വന്തി. സഹോദരങ്ങൾ: മുരളി, അശ്വിനി. Hareesh Kbl Murder
Show Full Article
TAGS:
Next Story