Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​...

കോവിഡ്​ നിയന്ത്രണത്തിൽ കുടുങ്ങി സ്​പെഷലിസ്​റ്റ്​ ഡോക്​ടർമാർ; ചികിത്സ കിട്ടാതെ രോഗികൾ

text_fields
bookmark_border
കാസർകോട്​: മംഗളൂരുവിൽനിന്ന്​ 250ഒാളം സ്​പെഷലിസ്​റ്റ്​ ഡോക്​ടർമാരുടെ വരവ്​ നിലച്ചതോടെ കണ്ണൂർ, കാസർകോട്​ ജില്ലകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദഗ്​ധ ചികിത്സക്ക്​ രോഗികൾ ബുദ്ധിമുട്ടുന്നു. ഈ ജില്ലകളിൽ ആഴ്​ചയിലൊരിക്കൽ സന്ദർശനം നടത്തി ആവശ്യമുള്ള രോഗികൾക്ക്​ വിദഗ്ധ ചികിത്സ നൽകുന്ന ഇവരുടെ ​വരവ്​ കോവിഡ്​ നിയന്ത്രണങ്ങളെ തുടർന്നാണ​്​ നിലച്ചത്​. ഒരു സ്​പെഷലിസ്​റ്റ്​ ചികിത്സകൻ പോലുമില്ലാത്ത കാസർകോട്​ ജില്ലയെയാണ്​ ഇത്​ ഏറെ ബാധിക്കുന്നത്​. ഹൃദ്രോഗം, ശ്വാസകോശ രോഗം, ഗ്യാസ്​ട്രോ എൻ​േട്രാളജി, യൂറോളജി, റൂട്ട്​ കനാൽ, ന്യൂറോളജി​, ഡെർമറ്റോളജി​ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്​ധരും അനസ്​തറ്റിസ്​റ്റുമാരും കേരളത്തിലേക്ക്​ കടന്നുവന്നാണ്​ ചികിത്സ ലഭ്യമാക്കുന്നത്​. പതിവ്​ ഡോക്​ടർമാരെ ലഭിക്കാത്തതു​കാരണം കുമ്പളയിലെ രണ്ടു രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്​. 'സ്​പെഷലിസ്​റ്റ്​ ഡോക്​ടർമാരില്ലാത്ത ജില്ലയാണ്​ കാസർകോട്​. ഇതുവരെ ആശ്രയിച്ചത്​ മംഗളൂരു കേന്ദ്രീകരിച്ചുള്ള 250ഒാളം ഡോക്​ടർമാരുടെ ഗ്രൂപ്പിനെയാണ്​. ഒരു ഡോക്​ടർക്ക്​ മാത്രം 200 രോഗികൾ ചികിത്സകാത്ത്​ കണ്ണൂർ, കാസർകോട്​ ജില്ലയിൽ കിടക്കുന്നുണ്ട്​. ഇത്​ ഗുരുതരമായ സ്​ഥിതിയാണ്​. ഫോൺ മാർഗം ചികിത്സ നിർദേശിക്കുന്നതിന്​ പരിമിതിയുണ്ട്​. കോവിഡ്​ ജില്ല കമ്മിറ്റി നിബന്ധനകൾ മാറ്റിക്കൊണ്ടിരിക്കുന്നതാണ്​ പ്രശ്​നത്തിനു കാരണം. തലപ്പാടിയിൽ മാത്രമാണ്​ ഇൗ പ്രശ്​നം. സംസ്​ഥാനത്തി​ൻെറ മറ്റ്​ അതിർത്തികളിൽ ഇൗ പ്രശ്​നമില്ല'- സ്വകാര്യ ആശുപത്രിയിലെ പ്രമുഖ ഡോക്​ടർ പ്രതികരിച്ചു. 'ഡോക്​ടർമാർക്ക്​ പ്രത്യേകം പാസില്ല. ആൻറിജൻ പരിശോധന നടത്തി​ െനഗറ്റിവ്​ സർട്ടിഫിക്കറ്റുമായി അപേക്ഷ നൽകിയാൽ പാസ്​ ലഭിക്കും. കലക്ടറേറ്റിൽ നിന്നാണ്​ പാസ്​ അനുവദിക്കുന്നത്:- തലപ്പാടിയിൽ കോവിഡ്​ ചുമതലയുള്ള മഞ്ചേശ്വരം തഹസിൽദാർ മറുപടി പറഞ്ഞു. കേരളത്തിലേക്ക്​ വരുന്ന ഡോക്​ടർമാർക്ക്​ റോഡുകളിൽ നാലിടത്ത്​ പരിശോധനയും ആഴ്​ചയിൽ ഒരു ആൻറിജൻ പരിശോധനയും വേണം. ആഴ്​ചയിൽ വരുന്നതിനാൽ എല്ലാ വരവിലും പരിശോധന വേണം എന്നതും ബുദ്ധിമുട്ടായെന്ന്​ ഡോക്​ടർമാർ പറയുന്നു. സാധാരണ ​ജോലിക്ക്​പോകുന്നവർക്കുള്ള പരിഗണനയാണ്​ ഡോക്​ടർമാർക്കും നൽകുന്നത്​. ജീവൻ രക്ഷിക്കാൻ പോകുന്നവരെ ആ രീതിയിൽ കാണണമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. കർണാടകത്തിലേക്ക്​ കേരളത്തിൽനിന്ന്​ പോകുന്നവർക്ക്​ ഇപ്പോൾ ഇൗ പരിശോധനയും ചെക്കിങ്ങുമില്ലെന്ന്​ അതിർത്തിയിലെ കേരള ഉദ്യോഗസ്​ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലക്​ടറുടെ നേതൃത്വത്തിലുള്ള ജില്ല കോർ കമ്മിറ്റിയാണ്​ നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്​. ഇപ്പോഴുള്ള നിയന്ത്രണം 15 ദിവസം മുമ്പ്​ എടുത്തതാണ്​. അതിനുമുമ്പ്​ പൂർണ വിലക്കും ഉണ്ടായിരുന്നു. കാസർകോട്​ ജില്ലക്കാരായ ഡോക്​ടർമാരിൽ ഏറെ പേർ മംഗളൂരു താമസക്കാരാണ്​. ഇവർ ഇപ്പോൾ ജില്ലയിൽ താമസമാക്കിയാണ്​ ചികിത്സ നടത്തുന്നത്​. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story