Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഞ്ചായത്ത് അംഗത്തിന്...

പഞ്ചായത്ത് അംഗത്തിന് കോവിഡ്; പ്രസിഡൻറും അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിൽ

text_fields
bookmark_border
ഇരിട്ടി: പഞ്ചായത്ത് അംഗത്തിനും ബന്ധുക്കൾക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തില്ലങ്കേരി പഞ്ചായത്തിൽ പ്രസിഡൻറും 10 പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിൽ. പഞ്ചായത്ത് അംഗം ആഗസ്​റ്റ്​ നാലിന്​ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. ഓഫിസിൽ പൊതുജനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. ഇരട്ടി താലൂക്കാശുപത്രിയിലെ സമ്പർക്കത്തിലൂടെയാണ് മൂന്നുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നാലിന് ഉച്ചക്ക്​ 1.45 മുതൽ 2.15 വരെ തില്ലങ്കേരി മാവേലി സ്​റ്റോറിൽ പോയവർ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ജനപ്രതിനിധിയുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുക്കണം -​യു.ഡി.എഫ് ഇരിട്ടി: കോവിഡ്​ ബാധിതയായ തില്ലങ്കേരി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നിരീക്ഷണ നിബന്ധനകൾ ലംഘിച്ചതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്​ യു.ഡി.എഫ് തില്ലങ്കേരി പഞ്ചായത്ത്​ കമ്മിറ്റി. ആഗസ്​റ്റ്​ ഏഴിനാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജൂ​ൈല 27 മുതൽ ആഗസ്​റ്റ്​ ഏഴുവരെ ഇരിട്ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ ക്വാറൻറീനിൽ പോകാൻ അറിയിപ്പുണ്ടായിട്ടും അത് ധിക്കരിച്ച് ജനങ്ങളുമായി സമ്പർക്കത്തിലായിരുന്നു. വാർഡ് ജാഗ്രത സമിതി അധ്യക്ഷ കൂടിയായ മെംബറുടെ വീഴ്ച കുറ്റകരമാണ്. സമ്പർക്കത്തിലുള്ളവർക്ക്​ അടിയന്തര പരിശോധന നടത്തണമെന്ന്​ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ.പി. പത്മനാഭൻ, പി.പി. ഷൗക്കത്തലി, എ. കൃഷ്​ണൻ, പി.എം. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story