Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാധാമണിക്കും...

രാധാമണിക്കും പേരക്കുട്ടിക്കും സുരക്ഷിത വീടി‍െൻറ തണലായി

text_fields
bookmark_border
രാധാമണിക്കും പേരക്കുട്ടിക്കും സുരക്ഷിത വീടി‍ൻെറ തണലായി പെരിങ്ങോം: കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് വെളിച്ചംതോട്ടിലെ പടിഞ്ഞാറെ വീട്ടില്‍ രാധാമണിക്കും പേരക്കുട്ടിക്കും വീടായി. പെരിങ്ങോം മടക്കാംപൊയില്‍ ഏരിയ ക്വാറി ഓണേഴ്‌സ് അസോസിയേഷനും വെളിച്ചംതോട് ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ്​ വീട്​ നിര്‍മിച്ചുനൽകിയത്​. വീടി‍ൻെറ താക്കോല്‍ദാനം, ക്വാറി എന്‍വയോണ്‍മൻെറ് കണ്‍സൻെറ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ്​ പ്രസിഡൻറ് യു. സെയ്​ദ് നിര്‍വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ മുഖ്യാതിഥിയായിരുന്നു. കെ. വസുന്ധരന്‍, ജിജോ ജോര്‍ജ്, എം. പ്രസാദ്, എം. രഞ്ജിത്, കെ. ദിനേശന്‍, ഹരിത രമേശന്‍, പി.എന്‍. മാക്‌സന്‍ എന്നിവർ സംബന്ധിച്ചു. പ്ലാസ്​റ്റിക് ഷീറ്റുവിരിച്ച മേല്‍ക്കൂരയുള്ള ഷെഡിലാണ് ശാരീരിക അവശതകള്‍ അനുഭവിക്കുന്ന രാധാമണിയും മകളുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അദ്രിമയും താമസിച്ചിരുന്നത്. കണ്ണൂർ മുന്‍ കലക്​ടര്‍ മിര്‍ മുഹമ്മദലി ഇടപെട്ടാണ് വീട് നിര്‍മാണത്തിന് വഴിയൊരുക്കിയത്. കലക്​ടറുടെ നിർദേശമനുസരിച്ച് ക്വാറി ഉടമകള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍ )പദ്ധതി പ്രകാരം പണം സ്വരൂപിച്ച് വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story