Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാലവർഷത്തിൽ തകർന്ന്​...

കാലവർഷത്തിൽ തകർന്ന്​ കാർഷിക ​മേഖല

text_fields
bookmark_border
കേളകം: കാലവര്‍ഷത്തിൽ കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് കാലത്ത് കർഷകരും കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പെരുമഴയില്‍ തോട്ടങ്ങളിലെ വിളകളും നെല്‍പാടവും കാറ്റിലും മഴയിലും നശിച്ചു. കുരുമുളക് കൃഷിയെയാണ് കൂടുതലായി കാലവർഷം ബാധിച്ചത്​. തനിവിളയായി കുരുമുളക് കൃഷിയിറക്കിയവര്‍ക്ക്​ എല്ലാം നഷ്​ടപ്പെട്ടു. മുമ്പ് ക്വിൻറലിന് അറുപതിനായിരം രൂപക്കടുത്തുണ്ടായിരുന്നത്​ നിലവിൽ പകുതി വില പോലുമില്ല. കമുക് കര്‍ഷകരും പ്രതിസന്ധിയിലാണ്. മികച്ച വില ഉ​െണ്ടന്നതല്ലാതെ വിൽക്കാൽ കർഷകരുടെ പക്കൽ അടക്ക സ്​റ്റോക്കില്ല. തോരാമഴയില്‍ കമുകുകളിലെ പച്ച അടക്ക പൊഴിഞ്ഞുവീണുതുടങ്ങി. മഹാളി രോഗബാധയുമുണ്ട്. കവുങ്ങോല പഴുത്ത് നില്‍ക്കുന്ന കാഴ്​ചയാണ് തോട്ടങ്ങളില്‍. റബറി‍ൻെറയും ഇലകള്‍ കൊഴിയുകയാണ്. ഉൽപാദനവും നിലച്ചു. തെങ്ങി‍ൻെറ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും മച്ചിങ്ങ പൊഴിഞ്ഞുതുടങ്ങിയ അവസ്ഥയിലാണ്. കൊക്കോ കൃഷിയും നശിക്കുന്നു. പച്ച കൊക്കോ കറുത്ത് കേടുബാധിക്കുന്ന അവസ്ഥയാണ്​. പെരുമഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കായി പ്രത്യേക പാക്കേജ് തന്നെ വേണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story