Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:25+05:30അഴിയൂർ ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി
text_fieldsമാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാറിൻെറ ശുചിത്വ പദവി സ്വന്തമാക്കി. നൂറിൽ 82 മാർക്കാണ് നേടിയത്. മാലിന്യ സംസ്കരണം 84 ശതമാനം വീടുകളിലും ഏർപ്പെടുത്തിയതിൻെറ അടിസ്ഥാനത്തിലാണ് പദവി നേടിയത്. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പ്രവർത്തനം, കോഴിമാലിന്യ സംസ്കരണം, കടലിലെയും നീർത്തടങ്ങളിലെയും പ്ലാസ്റ്റിക് നിർമാർജനം, മുടി മാലിന്യ സംസ്കരണം, കുടിനീർ തെളിനീർ പദ്ധതി, മുത്തശ്ശിയോട് ചോദിക്കാം, പ്ലാസ്റ്റിക് ടോൾബൂത്തുകൾ, ഹരിത കല്യാണം, ഹരിത പ്രോട്ടോകോൾ യൂനിറ്റ്, എൻെറ അഴിയൂർ നിർമല അഴിയൂർ പദ്ധതി, ഫിലമൻെറ് രഹിത ഗ്രാമപഞ്ചായത്ത്, നീർത്തട നടത്തം, ജലശ്രീ ക്ലബ് രൂപവത്കരണം, കിണർ പരിപാലന പരിപാടികൾ, ജീവതാളം പദ്ധതി, ഗൃഹചൈതന്യം പദ്ധതി, പച്ചത്തുരുത്ത്, ശുചിത്വ ഭവനം പദ്ധതി എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മാലിന്യ സംസ്കരണത്തിലൂടെ ഒമ്പത് ലക്ഷം രൂപ വരുമാനവും പഞ്ചായത്ത് നേടി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ ചാത്താൻകണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ പദവി പ്രഖ്യാപനം നടത്തി. ടി. ഷാഹുൽ ഹമീദ്, പി. പ്രകാശ്, നാസർ ബാബു, ജാസ്മിന കല്ലേരി, സുധ മാളിയേക്കൽ, സുധീഷ് തൊടുവയൽ, ബിന്ദു ജയ്സൺ, പി. ജ്യോതിഷ്, പി. ഷംന, എം.വി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. 300 കുടുംബങ്ങൾക്ക് ജലജീവൻ മിഷൻ പദ്ധതിപ്രകാരം കുടിവെള്ള കണക്ഷൻ എത്തിക്കാനും നഗര സഞ്ജയന പദ്ധതിയിൽ പൊതുസ്ഥലങ്ങളിൽ ടോയ്ലറ്റ് സംവിധാനം സ്ഥാപിക്കാനും തീരുമാനിച്ചു. മുഴുവൻ വീടുകളിലും വാട്ടർ ഓഡിറ്റ് നടത്തും. സംസ്ഥാന ഔഷധസസ്യ ബോർഡിൻെറ സഹായത്തോടെ ഔഷധസസ്യങ്ങൾ വീടുകളിലെത്തിക്കും. ഹരിത കർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ തയാറാക്കും. മാലിന്യ നിർമാർജനത്തിന് പുതിയ സോഫ്റ്റ്വെയർ ഉണ്ടാക്കും. 36 മിനി എം.സി.എഫ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആരംഭിക്കും. 200 പേർക്ക് ബയോബിൻ നൽകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ ചെയ്യാൻ വാഷിങ് മെഷീനും ടൗണുകളിൽ തുമ്പൂർമൊഴി സംസ്കരണ സംവിധാനം സ്ഥാപിക്കാനും പദ്ധതി തയാറാക്കി.
Next Story